പത്തനംതിട്ട: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം നേതാവ് ആനി സജി കോൺഗ്രസിൽ ചേർന്നു. ഡി.സി.സി ഓഫിസിൽ നന്നുവക്കാട് പ്രദേശത്തുള്ള കോൺഗ്രസ് പ്രവർത്തകരോടൊപ്പം എത്തിയ ആനി സജിക്ക് പ്രസിഡൻറ് ബാബു ജോർജ് അംഗത്വം നൽകി.
വൈസ് പ്രസിഡൻറ് അഡ്വ. എ. സുരേഷ്കുമാർ, യു.ഡി.എഫ് ജില്ല ചെയർമാന് എ. ഷംസുദീൻ, ഡി.സി.സി സെക്രട്ടറി ജാസിംകുട്ടി, അംഗം എ. ഫറൂഖ് എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സനായിരുന്ന ആനി സജി കേരള കോൺഗ്രസ് പിളർന്നപ്പോൾ ജോസ് കെ.മാണിയോടൊപ്പമായിരുന്നു. എന്നാൽ, ജോസ് വിഭാഗം എൽ.ഡി.എഫിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ ചേർന്നതെന്ന് ആനി സജി പറഞ്ഞു.
പത്തനംതിട്ട സർവിസ് സഹകരണ ബാങ്ക് ബോർഡ് അംഗം, നന്നുവക്കാട് വൈ.എം.സി.എ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വനിത കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, വൈ.എം.സി. എ സംസ്ഥാന വിമൻസ് ഫോറം സെക്രട്ടറി, നന്നുവക്കാട് സെൻറ് ഗിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.