കോട്ടയം: കെ.എം. മാണിയുെട പിൻഗാമിയെച്ചൊല്ലി കേരള േകാൺഗ്രസ് എമ്മിൽ തർക്കം മുറുകു ന്നതിനിടെ, നേതൃത്വം പിടിക്കാൻ കരുനീക്കം സജീവമാക്കി മാണി-ജോസഫ് വിഭാഗങ്ങൾ. ജില്ല പ ്രസിഡൻറുമാരെ മുൻനിർത്തി മാണി വിഭാഗം പരസ്യനീക്കം ആരംഭിച്ചതോെട, ഇതിനു തടയിടാൻ പി.ജെ. ജോസഫും നിലപാട് കടുപ്പിച്ച് രംഗത്തെത്തി. ഇതോെട പാർട്ടിയിലെ ഭിന്നത രൂക്ഷമാ കുകയാണ്.
പാർട്ടി ഫോറങ്ങളിലെ മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് ജോസഫിനെ വെട്ടാനുള ്ള നീക്കത്തിലാണ് ജോസ് കെ. മാണിയുെട നേതൃത്വത്തിൽ മാണി വിഭാഗം. കോട്ടയം ലോക്സഭ സീറ ്റിലേക്ക് മത്സരിക്കാനുള്ള ജോസഫിെൻറ നീക്കങ്ങൾക്ക് മണ്ഡലം പ്രസിഡൻറുമാരെ അണിനിരത്തിയാണ് ജോസ് െക. മാണി അവസാനനിമിഷം തടയിട്ടത്. ഈ മാതൃക പിന്തുടർന്നാണ് ജോസ് കെ. മാണിയെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ജില്ല പ്രസിഡൻറുമാർ പാർട്ടി െഡപ്യൂട്ടി ചെയർമാന് സി.എഫ്. തോമസിനെ കണ്ടത്.
തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിനുശേഷം മുതിർന്ന നേതാക്കൾ ഒരുമിച്ചിരുന്ന് പ്രശ്നം ചർച്ചചെയ്യാനുള്ള തീരുമാനത്തിനിടെയാണ് മാണി വിഭാഗത്തിെൻറ പൊടുന്നനെയുള്ള നീക്കം. തിങ്കളാഴ്ചത്തെ ഉന്നതതല ചർച്ചയിൽ മറിച്ചൊരുനീക്കം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണിതെന്നാണ് സൂചന. പ്രസിഡൻറുമാരുടെ ആവശ്യം ചൂണ്ടിക്കാട്ടി നേതൃതീരുമാനത്തിന് മുമ്പ് പാർട്ടി കമ്മിറ്റികളുടെ അഭിപ്രായം തേടണമെന്ന ആവശ്യം ഉയർത്താനാണിത്. 14 ജില്ല പ്രസിഡൻറുമാരിൽ 10 പേരും ജോസ് കെ. മാണിയെ പിന്തുണക്കുന്നവരാണ്. പാർട്ടി ഉന്നതാധികാര സമിതി, സിറ്റിയറിങ് കമ്മിറ്റി എന്നിവയിലും മാണിക്കാർക്കാണ് മേൽക്കെ.
വീട്ടുവീഴ്ച പാർട്ടിയിലെ മേധാവിത്വം ഇല്ലാതാക്കുമെന്ന് കരുതുന്ന ജോസ് കെ. മാണി, ചെയർമാൻ സ്ഥാനം വേണമെന്ന കടുത്ത നിലപാടിലാണ്. ജോസഫുമായുള്ള ലയനസമയത്തെ ധാരണയനുസരിച്ച് ചെയർമാൻ, പാർലമെൻററി പാർട്ടി സ്ഥാനങ്ങൾ മാണി വിഭാഗത്തിന് അർഹതപ്പെട്ടതാണെന്നും ഇവർ പറയുന്നു.
മറുവിഭാഗത്ത് പി.ജെ. ജോസഫും പിന്നോട്ടില്ലെന്ന നിലപാടിലാണ്. പാർട്ടിയിൽ ഏെറ ജൂനിയറായ ജോസ് െക. മാണിയുെട കീഴിൽ പ്രവർത്തിക്കാനാകില്ലെന്നാണ് അദ്ദേഹം അടുപ്പക്കാരെ അറിയിച്ചിരിക്കുന്നത്. നിലവിലെ അഞ്ച് എം.എൽ.എമാരിൽ മൂന്നുപേർ മാണി വിഭാഗത്തുനിന്നുള്ളതാണ്. ഇതിൽ സി.എഫ്. തോമസിനെ ഒപ്പംകൂട്ടാനാണ് ജോസഫിെൻറ നീക്കം. നേരേത്ത കോട്ടയത്തെ സ്ഥാനാർഥിത്വ വിഷയത്തിൽ ജോസഫിനൊപ്പമായിരുന്നു സി.എഫ്. ഇത് തുടരുമെന്നാണ് അദ്ദേഹത്തിെൻറ പ്രതീക്ഷ.
എന്നാൽ, സമവായത്തിലൂടെ പ്രശ്നപരിഹാരമെന്നാണ് സി.എഫ്. തോമസ് പരസ്യനിലപാട് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.