കോട്ടയം: സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 85 ശതമാനം പേരുടെയും പിന്തുണയുള്ള ജോസ് കെ. മാണിയാണ് കേരള കോൺഗ്രസ് പ്രവർ ത്തകർ അംഗീകരിക്കുന്ന പാർട്ടി ചെയർമാെനന്ന് പ്രഫ. കെ.ഐ. ആൻറണി അറിയിച്ചു. കെ.എം. മാണി അന്തരിച്ച് 68 ദിവസം കഴിഞ്ഞിട്ടും പകരം ചെയർമാനെ കണ്ടെത്താൻ ശ്രമിക്കാതിരുന്ന വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശ്രമിച്ചതുകൊണ്ടാണ് 127 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട് കമ്മിറ്റി വിളിക്കാൻ ആവശ്യപ്പെട്ടത്.
യോഗത്തിൽ പങ്കെടുത്ത കമ്മിറ്റി അംഗങ്ങൾ ഐകകണ്ഠ്യേന ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുകയിരുന്നു. ഈ തീരുമാനം ജനാധിപത്യ മര്യാദയുള്ള എല്ലാ കേരള കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് കഴിഞ്ഞദിവസം കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് നേതൃത്വം നൽകിയ മുതിർന്ന നേതാവായ അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.