കോട്ടയം: അധികസീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന പി.ജെ. ജോസഫിനെ അനുനയിപ്പിക്കാൻ കെ.എം. മാണി നീക്കം തുടങ്ങി. ഇതിനായി ജോസഫിെൻറ വിശ്വസ്ഥരുമായും ഏറ്റവും അടുപ്പമുള്ള സഭാ നേതൃത്വവുമായും രഹസ്യചർച്ച നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വിശ്വസ്തരായ കോൺഗ്രസ് നേതാക്കളുടെയും ഇടപെടലും സജീവമാണ്. ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചർച്ചക്ക് മുമ്പ് ജോസഫിെന വരുതിയിലാക്കുകയാണ് ലക്ഷ്യം.
ജോസഫ് നിലപാടിൽ ഉറച്ചുനിൽക്കുകയും ലഭിക്കുന്നത് ഒരുസീറ്റും മാത്രമാണെങ്കിൽ ജോസഫ് സ്ഥാനാർഥിയായാൽ ഉണ്ടായേക്കാവുന്ന അപകടം മുന്നിൽകണ്ടാണ് മാണിയും കൂട്ടരും അനുനയനീക്കം ശക്തമാക്കിയിരിക്കുന്നത്. ഇത് പാർട്ടിയുടെയും മകെൻറയും നിലനിൽപിനെ ബാധിക്കുമോയെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. യു.ഡി.എഫിലെയും കോൺഗ്രസിലെയും ചിലർ ജോസഫിനെ രഹസ്യമായി പിന്തുണക്കുന്നുണ്ടെന്ന സൂചനകളും മാണിയെ അലോസരപ്പെടുത്തുന്നു.
അതിനിടെ ഞായറാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമുണ്ടാകുന്നതുവരെ പരസ്യവിമർശനം പാടില്ലെന്ന് ഇരുകൂട്ടരും ധാരണയിലെത്തി. വെള്ളിയാഴ്ച ജോസഫുമായി ബന്ധപ്പെട്ട ശേഷമായിരുന്നു ഇൗ തീരുമാനം. രണ്ടുസീറ്റ് എന്ന ആവശ്യത്തിൽനിന്ന് പിന്മാറില്ലെന്ന് ജോസഫ് കഴിഞ്ഞദിവസങ്ങളിലും ആവർത്തിച്ചിരുന്നു. ഇനി കോട്ടയം മാത്രം ലഭിച്ചാലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം.
ഇനി ജോസഫ് അല്ലെങ്കിൽ കോട്ടയത്ത് ആരാകും സ്ഥാനാർഥിയെന്നതും മാണിഗ്രൂപ്പിൽ തലവേദന സൃഷ്ടിക്കുന്നുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർഥിക്കായുള്ള നെേട്ടാട്ടത്തിലാണ് അവർ. ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് ജോസഫ് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇടതുമുന്നണി േകാട്ടയം ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയും എൻ.ഡി.എ സ്ഥാനാർഥിയായി പി.സി. തോമസ് രംഗത്തുവരുകയും ചെയ്താൽ സ്ഥാനാർഥി കരുത്തനാവണമെന്ന് കേരള കോൺഗ്രസ് നേതൃത്വം മാണിയോട് ആവശ്യെപ്പട്ടിട്ടുണ്ട്. മോൻസിനെ സ്ഥാനാർഥിയാക്കുന്നതാവും ഉചിതമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. തുടക്കത്തിൽ നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയാക്കാനായിരുന്നു മാണിയുടെ തീരുമാനം. എന്നാൽ, അവർ രംഗത്തില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
ഉഭയകക്ഷി ചർച്ചക്ക് മുമ്പ് വിഷയം ചർച്ചചെയ്യാൻ പാർട്ടി കമ്മിറ്റികളൊന്നും കൂടില്ല. കാര്യങ്ങൾ കൂടുതൽ വഷളാവുമെന്നതാവും കാരണം. നിലവിലെ സാഹചര്യത്തിൽ െഎകകണ്േഠ്യനയുള്ള തീരുമാനവും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ജോസഫിനെ അനുനയിപ്പിച്ച് പ്രതിസന്ധി പരിഹരിക്കുകയെന്നതാണ് മാണിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.