പത്തനംതിട്ട: കോന്നിയിൽ പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോൾ പ്രചാരണ വിഷയങ്ങ ളും മാറുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തലയും മ ണ്ഡലത്തിലുണ്ടായിരുന്ന ചൊവ്വാഴ്ച ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ് റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനവും മന്ത്രി ജലീലുമായി ബന്ധപ്പെടുത്തിയുള ്ള മാർക്ക് ദാനവുമായിരുന്നു പ്രധാന ചർച്ച വിഷയം.
ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഹാരിസസൺ കമ്പനിെയ സഹായിക്കാനാണ് സർക്കാറിെൻറ നീക്കമെന്നായിരുന്നു പ്രതിപക്ഷ നേതാവിെൻറ മറുപടി. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിലൂടെ നടക്കാൻ പോകുന്നതെന്ന് ബി.ജെ.പി നേതാവ് പി. കൃഷ്ണദാസും ആരോപിച്ചു.
അവസാന നിമിഷം വീണുകിട്ടിയ ആയുധം േപാലെ മന്ത്രി ജലീലുമായി ബന്ധപ്പെട്ട എം.ജി സർവകലാശാലയിെല മാർക്ക് ദാനവും യു.ഡി.എഫ് പൊതുയോഗങ്ങളിൽ പരമാവധി ഉപയോഗിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുേരന്ദ്രൻ, എം.എം. മണി എന്നിവരും ചൊവ്വാഴ്ച മണ്ഡലത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിലുണ്ട്. വി.എം. സുധീരൻ, പി.ജെ. ജോസഫ്, ജോസ് കെ. മാണി എന്നിവർ യു.ഡി.എഫിെൻറ യോഗങ്ങളിലും പങ്കെടുത്തു.
ശബരിമല സ്ത്രീ പ്രവേശനവും വികസനവും വിട്ട് പുതിയ വിഷയങ്ങൾ ഉയർത്തി പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുേമ്പാഴും മണ്ഡലത്തിൽ സമുദായ സംഘടനകൾ സ്വീകരിച്ചേക്കാവുന്ന നിലപാടിലാണ് അവസാന നിമിഷം എല്ലാവരുടെയും ശ്രദ്ധ. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സഭയെ േദ്രാഹിച്ചവർക്കെതിരെ പ്രതികരിക്കുമെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയതോടെ യു.ഡി.എഫും എൽ.എൽ.ഡി.എഫും ആശങ്കയിലാണ്. അവസാന നിമിഷത്തെ വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റത്തിലും എൽ.ഡി.എഫിന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.