പത്തനംതിട്ട: അടിയൊഴുക്കുകൾ ശക്തമായ കോന്നിയിൽ ഇടതു മുന്നണിയുടെ വിലയിരുത്തൽ 9 000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷം. കുറഞ്ഞത് 3000 വോട്ടിനെങ്കിലും ജയിക്കുമെന്ന് യു.ഡി.എഫും കണക്കുകൂട്ടുന്നു. ഭൂരിപക്ഷം 6000വരെ ഉയരാമെന്നും ഇവർക്ക് പ്രതീക്ഷ. കഴിഞ്ഞ നിയമസഭ തെര ഞ്ഞെടുപ്പിെന അപേക്ഷിച്ച് വോട്ടുശതമാനത്തിൽ 3.12 ആണ് കുറവ്. ലോക്സഭ െതരഞ്ഞെടുപ്പിെന അപേക്ഷിച്ച് 4.17 ശതമാനവും. പ്രതികൂല കാലാവസ്ഥക്കപ്പുറം ഒരു വിഭാഗം വോട്ടർമാർ നിശ്ശബ്ദരായതു തന്നെയാണ് ഇതിനു കാരണം. ഇത് ബാധിക്കുന്നത് ഏറെയും യു.ഡി.എഫിനെ ആയിരിക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഭവങ്ങളിൽനിന്ന് വ്യക്തമാണ്.
കെ. സുരേന്ദ്രനുവേണ്ടി ബി.ഡി.ജെ.എസ് സജീവമായി പ്രചാരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും എസ്.എൻ.ഡി.പിയുടെ പിന്തുണ ഇടതു സ്ഥാനാർഥി ജനീഷ്കുമാറിന് ലഭിച്ചതായാണ് വിലയിരുത്തൽ. വിജയം അവകാശെപ്പട്ടിരുന്ന ബി.ജെ.പി നേതാക്കൾ വോട്ടെടുപ്പിനുശേഷം പിന്നാക്കം പോയത് ഇതിെൻറ സൂചനയാണ്. ആശയക്കുഴപ്പം ഉണ്ടാക്കാൻ കഴിഞ്ഞതിനപ്പുറം ഓർത്തേഡാക്സ് വോട്ടുകൾ കാര്യമായി ലഭിച്ചതായ വിലയിരുത്തലും ബി.ജെ.പിക്ക് ഇല്ല. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ജയിക്കുമെന്നാണ് കെ. സുരേന്ദ്രൻ ചൊവ്വാഴ്ച പ്രതികരിച്ചത്.
ബി.ജെ.പിക്ക് ലഭിക്കേണ്ടിയിരുന്ന നായർ വോട്ടുകളിൽ കുറവല്ലാത്ത ഭാഗം യു.ഡി.എഫിന് ചോർന്നതായും സംശയിക്കുന്നുണ്ട്. വട്ടിയൂർക്കാവിലെ പോലെ ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിലും എൻ.എസ്.എസിെൻറ പിന്തുണ കാര്യമായി യു.ഡി.എഫിന് ലഭിച്ചു. പരമ്പരാഗതമായി ലഭിച്ചിരുന്ന ക്രൈസ്തവ വോട്ടുകളിൽ ചെറിയ തോതിൽപോലും ചോർച്ച ഉണ്ടായിട്ടില്ലെന്നും വിലയിരുത്തുന്നു. സ്ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ തർക്കവും അടൂർ പ്രകാശിെൻറ നിലപാടും കാര്യമായി ബാധിച്ചതായി കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുമുണ്ട്. റോബിൻ പീറ്ററിെൻറ പഞ്ചായത്തായ പ്രമാടം അടക്കം യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ വോട്ടുശതമാനം കുറഞ്ഞത് ഇതിനു തെളിവാണ്. ഇതുമൂലം ഉണ്ടാകുന്ന നഷ്ടം കുറച്ചാലും 3000ത്തിനും 6000ത്തിനും ഇടയിൽ വോട്ടിന് പി. മോഹൻരാജ് ജയിക്കുമെന്ന് നേതൃത്വം വിലയിരുത്തുന്നു.
മുസ്ലിംവോട്ടുകളും യു.ഡി.എഫിന് അനുകൂലമായിട്ടുണ്ട്. എസ്.എൻ.ഡി.പിയുടെ പിന്തുണെക്കാപ്പം മന്ത്രിമാരടക്കം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ ചിട്ടയായ പ്രവർത്തനമാണ് മുന്നിലെത്താൻ സഹായിച്ചതെന്നാണ് എൽ.ഡി.എഫിെൻറ വിലയിരുത്തൽ. ശക്തമായ പ്രചാരണം മൂലം ശബരിമല വിഷയം ഏശാതെ പോയി. 11 പഞ്ചായത്തുകളിൽ കോന്നിയും മൈലപ്രയും ഒഴികെ ഒമ്പത് പഞ്ചായത്തുകളിലും എൽ.ഡി.എഫ് മുന്നിലെത്തുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.