തിരുവനന്തപുരം: വിശ്വാസം പറഞ്ഞ് ജയിക്കാമെന്ന് കണക്കുകൂട്ടിയ മണ്ഡലങ്ങളിെലല്ല ാം അടിതെറ്റി മുന്നണികൾ. രാഷ്ട്രീയം പറഞ്ഞ മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തു. സ്ഥാ നാർഥികൾക്കുമേൽ വ്യക്തിപരമായ ആക്ഷേപം ചൊരിഞ്ഞ കക്ഷികളെയും വോട്ടർമാർ തള്ളി. സമു ദായ നേതൃത്വങ്ങൾക്ക് മുന്നിൽ മൃദുത്വവും മൗനവും പ്രകടിപ്പിച്ച മുന്നണികൾക്കിടയിൽ , വോട്ടർമാരുടെ വിവേകമാണ് കക്ഷിരാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച വിധിയെഴുതിയത്. അപ്രാപ്യമായിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും സി.പി.എം രാഷ്ട്രീയം മാത്രമാണ് സംസാരിച്ചത്.
രണ്ടിടത്തും നേതാക്കളെയും അണികളെയും ഞെട്ടിച്ച് ഇടത് സ്ഥാനാർഥികൾ ജയിച്ചുകയറി. എന്നാൽ, രാഷ്ട്രീയം മറന്ന് വിശ്വാസത്തിെൻറ മറ മാത്രം പിടിച്ച മഞ്ചേശ്വരത്ത് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. എൻ.എസ്.എസിനൊപ്പം ചേർന്ന് വിശ്വാസപ്രശ്നം ഉന്നയിച്ച കോൺഗ്രസിനും യു.ഡി.എഫിനും വട്ടിയൂർക്കാവിലും കോന്നിയിലും കനത്ത പരാജയം രുചിക്കേണ്ടിവന്നു. വലതുകോട്ടയായ എറണാകുളത്താകെട്ട കഷ്ടിച്ചാണ് കടന്നുകൂടിയത്.
രാഷ്ട്രീയം മറന്ന ബി.ജെ.പിക്ക് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ പ്രകടനം ഒാർമ മാത്രമായി ശേഷിച്ചു. തങ്ങളെ എതിർത്ത എൻ.എസ്.എസിനോട് മൃദുസമീപനമാണ് സി.പി.എം പ്രചാരണത്തിലുടനീളം പുലർത്തിയത്. എൻ.എസ്.എസിെൻറ വിശ്വാസ, സമുദായ ധ്രുവീകരണ ശ്രമത്തിന് മറുപടി പറയാതെ നേതൃത്വം ഒഴിച്ചുമാറുകയായിരുന്നു. പക്ഷേ, എൻ.എസ്.എസിന് മറുപടി പറഞ്ഞത് വോട്ടർമാരായിരുന്നു.
വിശ്വാസം പ്രചാരണത്തിൽ അജണ്ടയായി സി.പി.എമ്മും എൽ.ഡി.എഫും അവതരിപ്പിച്ച ഏക മണ്ഡലം മഞ്ചേശ്വരമായിരുന്നു. ഏത് വിധേനയും രണ്ടാമെതത്താനുള്ള നീക്കത്തിൽ മുഖ്യമന്ത്രി തന്നെ വിശ്വാസ പ്രചാരണം മുന്നിൽനിന്ന് നയിച്ചു. മതേതര വോട്ടുകളുടെ ഭിന്നിപ്പിൽ ബി.ജെ.പി വിജയംപോലും വിഷയമാകില്ലെന്ന സ്ഥിതി സി.പി.എം അനുഭാവികളിൽ ആശങ്കയുളവാക്കി. മതേതര വോട്ടുകൾ ലീഗ് സ്ഥാനാർഥിക്ക് പിന്നിൽ അണിനിരക്കുന്നതിന് ഇതാണ് വഴിയൊരുക്കിയതും.
വട്ടിയൂർക്കാവിലും കോന്നിയിലും സമുദായ സമവാക്യം മാറ്റിവെച്ച് സ്ഥാനാർഥികളെ അണിനിരത്തിയപ്പോൾ യു.ഡി.എഫ് വിശ്വാസപ്രശ്നത്തിലും പ്രത്യേക സമുദായത്തിെൻറ ധ്രുവീകരണത്തിലുമാണ് പ്രതീക്ഷ അർപ്പിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇത് രണ്ടും വോട്ടമാർ നിരാകരിച്ചു. ഇത് രണ്ടും പറയാതെ രാഷ്ട്രീയം പറഞ്ഞ സി.പി.എമ്മിന് അവരെ തന്നെ ഞെട്ടിച്ച് വൻ ഭൂരിപക്ഷമാണ് വോട്ടർമാർ സമ്മാനിച്ചത്.
അരൂരിൽ സി.പി.എമ്മിലെ സംഘടന പ്രശ്നത്തിന് പുറമെ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത് വോട്ടർമാർ മറന്നില്ല. കോന്നിയിലും വിശ്വാസവും സമുദായ പ്രീണനവും കൈമുതലാക്കാൻ ശ്രമിച്ച കോൺഗ്രസിന് വലിയതോതിലാണ് കൈപൊള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.