പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. ഹംസക്ക് കൂറുമാറ്റ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപ്പിച്ചു. ഉത്തരവ് പ്രകാരം ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ 19ാം വാർഡിൽ നിന്നാണ് ഹംസ വിജയിച്ചത്. 2018 സെപ്റ്റംബറിൽ രണ്ടാം വാർഡ് അംഗം അനിത രാജു കോൺഗ്രസിൽനിന്ന് രാജിവെച്ച സാഹചര്യത്തിൽ, തുല്യനിലയിലായ പഞ്ചായത്ത് ഭരണത്തിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് സ്ഥാനമാനങ്ങൾ രാജിവെച്ച് എൽ.ഡി.എഫിന് അനുകൂലമായി ഹംസ വോട്ട് ചെയ്തു.
ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. കൂറുമാറിയ ഹംസയെ എൽ.ഡി.എഫ് ഭരണസമിതി വൈസ് പ്രസിഡൻറാക്കി. ഇതോടെ കോൺഗ്രസ് നേതൃത്വം ഹംസയുടെ പഞ്ചായത്ത് അംഗത്വം അയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.