കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തണമെന്ന സി.പി.എം കോട്ടയം, പത്തനംതിട്ട ജില്ല സേമ്മളനങ്ങളിലെ ആവശ്യത്തെച്ചൊല്ലി സി.പി.എമ്മും സി.പി.െഎയും കൊമ്പുകോർക്കുന്നു.
മൂന്നാർ അടക്കമുള്ള വിഷയങ്ങളിൽ ഇരുപാർട്ടിയും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകളെക്കാൾ രൂക്ഷമാകും ഇതെന്നാണ് സൂചന. കേരള കോൺഗ്രസിെൻറ സാന്നിധ്യം മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്നതിനു പുറമെ, സി.പി.െഎക്ക് വളർച്ചയില്ലെന്നും അവരുടെ സ്ഥാനം ബി.ജെ.പിക്ക് പിന്നിലാണെന്നും ഭരണം ഉപയോഗിച്ച് സി.പി.െഎ പണം പിരിക്കുകയാണെന്നുമുള്ള ആക്ഷേപങ്ങളാണ് സി.പി.എം സമ്മേളനങ്ങളിൽ ഉയർന്നത്. ഇത് സി.പി.െഎയെ ചൊടിപ്പിച്ചിട്ടുണ്ട്.
പാർട്ടി സംസ്ഥാന െസക്രട്ടറിയുടെ തട്ടകത്തിൽപോലും സി.പി.െഎയുടെ സ്ഥാനം ബി.ജെ.പിക്ക് പിന്നിലാണെന്ന സി.പി.എമ്മിെൻറ ആക്ഷേപം സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. ഇൗ സാഹചര്യത്തിൽ സി.പി.എമ്മിന് അതേനാണയത്തിൽ തിരിച്ചടി നൽകാനുള്ള നീക്കത്തിലാണ് സി.പി.െഎ. സി.പി.എം ജില്ല സമ്മേളനങ്ങളിൽ സി.പി.െഎക്കെതിരെ ഉയർന്ന ആേക്ഷപങ്ങൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി നൽകിയെങ്കിലും സി.പി.െഎ അതിൽ തൃപ്തരായിട്ടില്ല.
സംസ്ഥാന നേതൃത്വത്തിെൻറ നിർദേശാനുസരണം കോട്ടയം ജില്ല സെക്രട്ടറി സി.കെ. ശശിധരൻ സി.പി.എമ്മിന് മറുപടി നൽകിയെങ്കിലും പാർട്ടി അണികളും അമർഷത്തിലാണ്. പാർട്ടിയുടെ ശക്തിയെ ഇകഴ്ത്തി കാണിച്ചതാണ് ഇതിനു കാരണമെന്നും നേതാക്കൾ പറയുന്നു. കോടിയേരി പച്ചക്കൊടി കാട്ടിയാലും മാണി ഇടതുമുന്നണിയിൽ എത്തില്ലെന്നായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം. ഞായറാഴ്ച സി.പി.െഎ കോട്ടയം മണ്ഡലം സമ്മേളനത്തിൽ പെങ്കടുക്കുന്ന കാനം രാജേന്ദ്രെൻറ നിലപാട് സി.പി.െഎ പ്രവർത്തകർ ഉറ്റുനോക്കുകയാണ്. അദ്ദേഹത്തിെൻറ പ്രതികരണം അറിയാൻ സി.പി.എമ്മും കാത്തിരിക്കുകയാണ്. സി.പി.എമ്മിന് കാനം ശക്തമായ മറുപടി നൽകുമെന്നും നേതാക്കൾ പറയുന്നു. മുന്നണി ബന്ധെത്തപ്പോലും ബാധിച്ചേക്കാവുന്ന വിധത്തിൽ സി.പി.എം-സി.പി.െഎ ഏറ്റുമുട്ടൽ മാറുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
അതിനിടെ സി.പി.എം നിലപാട് പാർട്ടിയിൽ ചർച്ചയാക്കാനുള്ള ശ്രമത്തിലാണ് മാണി. ഇടതു പ്രേവശനത്തെ പി.ജെ. ജോസഫ് എതിർക്കുന്നതിനാൽ സമവായനീക്കവും മാണി ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന് അനുകൂലമായി സി.പി.എം സമ്മേളനത്തിൽ ഉയർന്ന വികാരം ചർച്ച ചെയ്യുമെന്ന് മാണിയും അറിയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞാലുടൻ മാണി ബന്ധം സി.പി.എമ്മും ചർച്ചയാക്കും. കേരള കോൺഗ്രസ് ജില്ല കമ്മിറ്റികൾ വിഷയം ചർച്ചചെയ്യണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇതിനുശേഷം സംസ്ഥാന സെക്രേട്ടറിയറ്റും ഉന്നതാധികാര സമിതിയും ചേർന്ന് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.