തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കടുത്ത തിരിച്ചടിയിൽനിന്ന് എങ്ങനെ കരകയറു മെന്ന് ആലോചിക്കേണ്ട സന്ദർഭത്തിൽ വന്നുവീണ പുതിയ വിവാദം സി.പി.എമ്മിൽ കടുത്ത അതൃപ് തി പടർത്തുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയിെക്കതിരാ യ സ്ത്രീപീഡന ആരോപണത്തിൽ സംസ്ഥാന നേതാക്കളോ മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. കുരുക്കഴിക്കേണ്ട ബാധ്യത പിതാവിനും മക്കൾക്കും മാത്രമാണെന്ന നിലപാടിലാണ് പലനേതാക്കളും. നേതാക്കളുടെ കുടുംബാംഗങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദിത്തം പാർട്ടിക്കോ സെക്രട്ടറിക്കോ ഏറ്റെടുക്കാനാവില്ലെന്ന വാദവുമുണ്ട്.
ബിനോയിെക്കതിരെ ഉയർന്ന മുമ്പത്തെ ആരോപണം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു. ദുബൈയിലെ ജാസ് ടൂറിസം എൽ.എൽ.സി എന്ന കമ്പനി ഉടമ യു.എ.ഇ സ്വദേശി ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂക്കി 13 കോടി രൂപ ബിനോയ് തട്ടിെച്ചന്ന് പരാതി സി.പി.എം കേന്ദ്ര നേതൃത്വത്തിന് നൽകിയെന്ന വാർത്തയാണ് അന്ന് വിവാദമായത്. അതിൽനിന്ന് ഒരുവിധമാണ് കോടിയേരി കുടുംബം തലയൂരിയത്.
പിന്നാലെയാണ് വർഷങ്ങളോളം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അതിൽ ഒരു കുട്ടിയുണ്ടെന്നും കാട്ടി ബിഹാർ സ്വദേശിനിയുടെ പരാതിയിൽ മുംബൈ പൊലീസ് കേെസടുത്തത്. സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാറിനോ അതിന് നേതൃത്വം നൽകുന്ന സി.പി.എമ്മിനോ അത്രയെളുപ്പം കൈയൊഴിയാവുന്ന ആക്ഷേപമല്ല ഇത്തവണ. ബ്ലാക്ക് മെയിലിങ്ങെന്ന് പറഞ്ഞ് ബിനോയ് അത് നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിെക്കതിരെ ബിനോയ് കണ്ണൂർ എസ്.പിക്ക് നൽകിയ പരാതിയിലെ പൊലീസിെൻറ ഒാരോനടപടിയും പൊതുസമൂഹം സസൂക്ഷ്മം വീക്ഷിക്കുമെന്നത് ആഭ്യന്തരം കൈയാളുന്ന പിണറായി വിജയനും തലവേദനയാണ്.
ആരോപണ വിധേയനിൽനിന്ന് പാർട്ടിയെയും സെക്രട്ടറിയെയും മാറ്റിനിർത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. സി.പി.എം ഇടപെടേണ്ട വിഷയമല്ലെന്ന് പറഞ്ഞ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള, പാർട്ടി ആരെയും സംരക്ഷിക്കുന്ന പ്രശ്നമില്ലെന്നും ‘മാധ്യമ’ത്തോട് വ്യക്തമാക്കി. ‘ഒരു വ്യക്തി മറ്റൊരു വ്യക്തിെക്കതിരെ ആരോപണം ഉന്നയിച്ചു. ഒരാൾ അത് നിഷേധിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഏതാണ് ശരി, തെറ്റ് എന്നറിയില്ല. നിയമം നിയമത്തിെൻറ വഴിക്ക് പോവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.