തിരുവനന്തപുരം: സി.പി.എം, സി.പി.െഎ സംസ്ഥാനസമ്മേളനങ്ങളിലേക്ക് കടക്കാനൊരുങ്ങുേമ്പാൾ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇരുപാർട്ടിയുടെയും സെക്രട്ടറിമാരായി തുടരും. പാർട്ടികൾക്കുള്ളിൽനിന്ന് ഇതുവരെയും ഇരുവർക്കും കാര്യമായ എതിർപ്പുകളൊന്നുമില്ല. ഒരു ജില്ല സമ്മേളനത്തിലും േകാടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളോ പകരം പേരുകളോ ഉയർന്നുവന്നിട്ടില്ല. പാർട്ടിക്കുള്ളിൽ വിഭാഗീയത അനുവദിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് സി.പി.എം സമ്മേളനങ്ങൾക്ക് തുടക്കമായത്. അതു സമ്മേളനങ്ങളിൽ പാലിക്കുകയും ചെയ്യുന്നുണ്ട്. എതിർശബ്ദങ്ങളൊന്നുംതന്നെ കാര്യമായി സമ്മേളനങ്ങളിൽ ഉയരുന്നില്ല. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് ജില്ലസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും.
തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിെൻറ എല്ലാ നടപടിക്രമങ്ങളിലും ഇവരുടെ സാന്നിധ്യവുമുണ്ട്. അതിനാൽതന്നെ മറ്റു വിഭാഗീയ പ്രവർത്തനങ്ങളൊന്നും നടക്കുന്നുമില്ല. കോടിയേരി ബാലകൃഷ്ണന് പകരമായി ഇ.പി. ജയരാജൻ, എം.എ. ബേബി തുടങ്ങിയവരുടെ പേരുകൾ നേരത്തേ ഉയർന്ന് കേട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ ആ പേരുകളൊന്നുംതന്നെ പരിഗണിക്കപ്പെടുന്നില്ല. സംസ്ഥാന സെക്രേട്ടറിയറ്റ്, സംസ്ഥാന സമിതി അംഗങ്ങളിൽ ചില മാറ്റങ്ങളുണ്ടാകുമെന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും സംസ്ഥാന സമ്മേളനത്തിലുണ്ടാകില്ലെന്നാണ് വിവരം.
ചിലർ ആരോഗ്യ കാരണങ്ങളാൽ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരുടെ ആവശ്യം പരിഗണിച്ചേക്കുമെന്നും അറിയുന്നു. പാർട്ടിക്കുള്ളിൽ യുവ-വനിതാ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിക്കുമെന്നാണ് സി.പി.എം വൃത്തങ്ങൾ നൽകുന്ന വിവരം. സി.പി.െഎ ജില്ല സമ്മേളനങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ സെക്രട്ടറി കാനം രാജേന്ദ്രന് പാർട്ടിയിലെ ജനപിന്തുണ വർധിക്കുകയാണ്. കാനത്തിെൻറ പ്രവർത്തനങ്ങൾക്ക് ഇതുവരെ പൂർത്തിയായ മണ്ഡലം, ജില്ല സമ്മേളനങ്ങളിൽ നല്ല പിന്തുണയാണ് ലഭിച്ചത്.
സി.പി.എമ്മിനെതിരെ കർക്കശ നിലപാട് കൈക്കൊള്ളുന്നതിൽ കാനം വിജയിെച്ചന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടിക്കുള്ളിൽ പലയിടങ്ങളിലുമുണ്ടായിരുന്ന വിഭാഗീയത ഇല്ലാതാക്കാൻ നേതൃത്വത്തിന് സാധിക്കുെന്നന്നും പാർട്ടി സമ്മേളനങ്ങൾ വിലയിരുത്തുന്നുണ്ട്. അതിനാൽ കാനംതന്നെ തുടരുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.