പത്തനംതിട്ട: കോന്നിയിൽ ഓർത്തഡോക്സ് സഭയുടെ പിന്തുണ നേടാനുള്ള തന്ത്രങ്ങളുമാ യി ബി.ജെ.പി. കോന്നിയിൽ ഓർത്തഡോക്സ് സഭ വിശ്വാസികൾ ബി.ജെ.പിയെ പിന്തുണക്കുമെന്ന് പിറവം പള്ളി മാനേജ്മെൻറ് കമ്മിറ്റി അംഗം. സഭാതർക്കത്തിൽ യു.ഡി.എഫും എൽ.ഡി.എഫും വഞ്ചിച്ചെന്നും സഹായത്തിനു വന്നത് ബി.ജെ.പിക്കാരാണെന്നും മാനേജ്മെൻറ് കമ്മിറ്റി അംഗം ജോയ് വർഗീസ് തെന്നലും മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ അംഗം പ്രകാശ് കെ. വർഗീസും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇനിയും ബി.ജെ.പിയോട് സഹകരിക്കാതിരുന്ന് സഭയുടെ സുരക്ഷ അപകടത്തിലാക്കുന്നതിൽ അർഥമില്ല. സുപ്രീകോടതി അന്തിമവിധി വന്നിട്ട് കാണാൻ വരാത്തവരാണ് തെരഞ്ഞെടുപ്പ് വരുമ്പോൾ വരുന്നതെന്നും കോടിയേരി ബാവയെ സന്ദർശിച്ചതിനെ പരാമർശിച്ച് അവർ പറഞ്ഞു. റോബിൻ പീറ്ററിനെതിരെ പ്രവർത്തിച്ചത് െബന്നി ബഹന്നാനാണെന്നും ജോയ് വർഗീസ് ആരോപിച്ചു. വനിത മതിൽ പണിയാൻ അഞ്ചു ബസ് പിറവം പള്ളിയിൽനിന്ന് പോയി. അതിനു സഹായിച്ചതും തെറ്റായിപ്പോയി. എല്ലാം സർക്കാർ സമ്മർദം കാരണമാണെന്നും ഇരുവരും പറഞ്ഞു.
കെ. സുരേന്ദ്രെൻറ കോന്നി പഞ്ചായത്തിലെ പര്യടനത്തിെൻറ സമാപനം കുറിച്ച് ചിറ്റൂർമുക്കിൽ നടന്ന പൊതുസമ്മേളനത്തിൽ ജോയ് വർഗീസ് സംസാരിച്ചു. സുപ്രീംകോടതി വിധിയുടെ മറവിൽ ശബരിമലയിൽ ആക്രമണം അഴിച്ചുവിടുകയും വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്ത ഇടതു സർക്കാർ മറ്റൊരു വിധിയിൽ നീതി നടപ്പാക്കാതെ ഓർത്തഡോക്സ് സമുദായത്തെ ഒന്നടങ്കം അവഹേളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.