തിരുവനന്തപുരം: ഭരണഘടനയിലെ 370,15 എ വകുപ്പുകൾ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വ ത്തിനുമേറ്റ കനത്ത ആഘാതമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി. കശ്മീര്‍ പ്രശ്‌നത്തില്‍ ശക്തമായ നിലപാട് സ ്വീകരിക്കണമെന്ന് എ.ഐ.സി.സിയോട് ആവശ്യപ്പെടാനും ചൊവ്വാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗം തീരുമാനിച്ചു. ഇ ക്കാര്യത്തിൽ പ്രവര്‍ത്തകസമിതി യോഗം ചേരുന്നതിൽ കാലതാമസം ഉണ്ടായെന്ന അഭിപ്രായവും യോഗത്തിൽ ഉയര്‍ന്നു. കശ്മീര ്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയകാര്യസമിതി അംഗീകരിച്ച പ്രമേയം എ.ഐ.സി.സിക്ക് അയച്ചുകൊടുത്തു.
കശ്മീരിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും ദേശീയ മുഖ്യധാരയില്‍നിന്ന് അകറ്റാനുമാണ് മോദിസർക്കാർ ശ്രമിക്കുന്നത്. മോദിഭരണം സമ്പൂർണ ഫാഷിസത്തിലേക്ക് മാറിക്കഴിഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കി ബഹുസ്വരതയേയും ജനാധിപത്യത്തേയും തകര്‍ക്കാനാണ് നീക്കം. ഏകീകൃത സിവിൽകോഡ്, രാമക്ഷേത്ര നിർമാണം തുടങ്ങിയ വിവാദ നടപടികളിലേക്കുള്ള പ്രയാണത്തിന് ഗതിവേഗം കൂടുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന കോൺഗ്രസിെൻറ വികാരം പ്രവർത്തകസമിതിൽ ശക്തമായി അവതരിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെയും പി.സി. ചാക്കേയെയും യോഗം ചുമതലപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ ഭയപ്പെടുത്തുന്നത് നേതൃത്വത്തിൽ ഇപ്പോഴുള്ള അനിശ്ചിതാവസ്ഥയാണ്. ഇതിന് മാറ്റം വേണം. ധീരമായി അഭിപ്രായം പറയാൻ അതിലൂടെ മാത്രമേ പാർട്ടിക്ക് സാധിക്കൂ. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് കേന്ദ്രസർക്കാറിന് പലതും നടപ്പാക്കാൻ ധൈര്യം നൽകുന്നതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. യു.എ.പി.എ ഭേദഗതിബില്‍ ആപത്കരമാണെന്നാണ് കെ.പി.സി.സിയുടെ നിലപാടെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇൗ ബിൽ അംഗീകരിക്കാനാവില്ല. കശ്മീർ വിഷയത്തിലെ കേന്ദ്രനിലപാടിനെതിരെ ബുധനാഴ്ച 140 നിയമസഭ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ക്രമക്കേട് സമ്മതിച്ച സാഹചര്യത്തില്‍ പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളേയും പുറത്താക്കാൻ ഗവർണർ തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.