ജനമോചനയാത്ര:  രണ്ടാംഘട്ടം തൃശൂരില്‍ നിന്നും ഏപ്രില്‍ 17ന്

തിരുവനന്തപുരം: നാലു ദിവസത്തെ വിഷു അവധിക്ക് ശേഷം അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസന്‍ നയിക്കുന്ന  ജനമോചന യാത്രയുടെ രണ്ടാംഘട്ടം ഏപ്രില്‍ 17ന് തൃശൂര്‍ ജില്ലയില്‍ നിന്നും പര്യടനം ആരംഭിക്കും. രാവിലെ 10ന് വടക്കാഞ്ചേരി, 3ന് ചാവക്കാട്, 5ന് തേക്കിന്‍കാട് മൈതാനം, 6ന് കൊടുങ്ങല്ലൂര്‍എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകുന്നേരം തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി പങ്കെടുക്കും.

18 ന് എറണാകുളം ജില്ലയില്‍ രാവിലെ 11 ന് ആലുവ, വൈകുന്നേരം 3ന് പറവൂര്‍, 5ന് എറണാകുളം, 7 ന് മൂവാറ്റുപുഴ. 19ന് ഇടുക്കിയില്‍ രാവിലെ 11ന്ആനച്ചാല്‍, വൈകുന്നേരം 3ന് കട്ടപ്പന. 20ന് കോട്ടയം ജില്ലയില്‍ രാവിലെ 10ന് കാഞ്ഞിരപ്പള്ളി, ഉച്ചയ്ക്ക് 3ന് തലയോലപറമ്പ്, വൈകുന്നേരം 6ന് കോട്ടയം. ഏപ്രില്‍  21 ന് ആലപ്പുഴ ജില്ലയില്‍  രാവിലെ 10ന്  അരൂര്‍, വൈകുന്നേരം 4ന്  ആലപ്പുഴ, 5ന് കായംകുളം. 22 ഞായറാഴ്ച് പര്യടനമില്ല.

23ന് പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം 3ന് മല്ലപ്പള്ളി, 5ന്  പത്തനംതിട്ട. 24ന് കൊല്ലം ജില്ലയില്‍  രാവിലെ 10ന് കൊട്ടാരക്കര, 3ന് പുനലൂര്‍, 5ന് കരുനാഗപ്പള്ളി, 6ന് കൊല്ലം. സ്വീകരണകഴിഞ്ഞ് ജനമോചനയാത്രയുടെ സമാപന ദിവസമായ ഏപ്രില്‍ 25 ന് രാവിലെ 10 ന് ആറ്റിങ്ങല്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 

3ന് നെടുമങ്ങാട്, 5ന് നെയ്യാറ്റിന്‍കര. വൈകുന്നേരം 6ന് ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയുടെ സമാപനസമ്മേളനം നടക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.

ഏപ്രില്‍ 7ന്  കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസന് പാര്‍ട്ടി പതാക കൈമാറിയാണ് ജനമോചനയാത്ര ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - KPCC President MM Hassan Janamochana Yatra -Politics News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.