തൃശൂർ: ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി വിമർശിച്ച െക.എസ്.യു നേതാവിന് സസ്പെൻഷൻ. കെ.എസ്.യു തൃശൂർ ജില്ല വൈസ് പ്രസിഡൻറ് നിഖിൽ ജോണിനെയാണ് സസ്പെൻഡ് ചെയ്തത്. ദേശീയ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ സംസ്ഥാന പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് സസ്പെൻഷനെന്ന് കേരളത്തിെൻറ ചുമതലയുള്ള എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി സുരഭി ദ്വിവേദിയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എൻ.എസ്.യുവിെൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രുചി ഗുപ്ത പങ്കെടുത്ത സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളുടെയും ജില്ല ഭാരവാഹികളുടെയും യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനോട് മോശമായി പെരുമാറുകയായിരുന്നുവേത്ര. യോഗത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളിൽ ട്രാൻസ്ജെൻഡർമാർക്ക് പ്രാമുഖ്യം നൽകി കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടി കെ.എസ്.യുവിലും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നിഖിൽ ആവശ്യപ്പെട്ടു. എന്നാൽ അത് പരിഗണിക്കാനാവില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. ഇതിനിെട നിഖിലിനെ വ്യക്തിപരമായി പരിഹസിക്കുന്ന വിധം സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.
യോഗത്തിൽ അഭിജിത്തിനോട് രൂക്ഷമായി നിഖിൽ സംസാരിച്ചുവേത്ര. വാക്കേറ്റം ൈകയേറ്റം വരെയെത്തിയെന്നും നേതാക്കൾ പറയുന്നു. എന്നാൽ നിഖിലിന് േനരെയാണ് ൈകയേറ്റമുണ്ടായതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയത് അച്ചടക്കലംഘനമാണെന്ന് കണ്ടെത്തിയാണ് നടപടിയെന്ന് െക.എസ്.യു സംസ്ഥാന നേതൃത്വം പറഞ്ഞു.
തൃശൂർ കെ.എസ്.യു ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ സ്വാഗതം പറഞ്ഞ നിഖിൽ ഉദ്ഘാടകനായിരുന്ന ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി രാജ്യസഭ സീറ്റ് മാണി വിഭാഗത്തിന് നൽകിയതിനെതിനെ രൂക്ഷമായി വിമർശിച്ചു. ടി.എൻ. പ്രതാപനും മറ്റ് നേതാക്കൾക്കുമെതിരെയും പ്രസംഗത്തിൽ കടുത്ത ആക്രമണം നിഖിൽ നടത്തി. ഇത് ഏറെ വിമർശിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.