തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയെ കണ്ടെത്താൻ മൂന്ന ംഗ സമിതിയെ നിയോഗിച്ച് എൻ.സി.പി. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി മോഹവുമായി രംഗത്ത ുള്ളവർക്ക് വേണ്ടിയുള്ള ചരടുവലിയും ഗ്രൂപ് പ്രവർത്തനവും രൂക്ഷമായതോടെയാണ് സമവായത്തിലൂടെ പരിഹാരം കണ്ടെത്താൻ നേതൃത്വം തീരുമാനിച്ചത്. പാർട്ടി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എന്നിവർ ഉൾപ്പെട്ട സമിതിയാവും സാധ്യതാ സ്ഥാനാർഥി പട്ടികയിൽനിന്ന് അനുയോജ്യരെ കണ്ടെത്തുക.
ചൊവ്വാഴ്ച ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും ഇലക്ഷൻ അതോറിറ്റി യോഗത്തിലും സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാന ജനറൽ സെക്രട്ടറി സലീം പി. ചാക്കോ, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ്, അഖിലേന്ത്യാ സെക്രട്ടറി കെ.ജെ. ജോസ്മോൻ എന്നിവരാണ് രംഗത്തുള്ളത്. ചൊവ്വാഴ്ചത്തെ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളായ ജയൻ പുത്തൻപുരയ്ക്കലും തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. സമവായത്തിലെത്താതെ കുഴഞ്ഞിരുന്ന നേതൃത്വം ഇതോടെ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു.
സലീം പി. ചാക്കോയെ മാണി സി. കാപ്പൻ എം.എൽ.എ അടക്കം പിന്തുണക്കുേമ്പാൾ തോമസ് കെ. തോമസിനായി ടി.പി. പീതാംബരനാണ് രംഗത്ത്. സ്ഥാനാർഥികളുമായും കേന്ദ്ര നേതൃത്വവുമായും ചർച്ച ചെയ്ത് ഉടൻതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.