കൊച്ചി: ഓഖി ചുഴലിക്കാറ്റിന്‍റെ നടുക്കം മാറുന്നതിനുമുമ്പേ ലക്ഷദ്വീപിൽ നടന്ന ദ്വിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻ.സി.പിക്ക് തിരിച്ചടി. 10 ദ്വീപുകളിൽനിന്നുള്ള 26 ജില്ല പഞ്ചായത്ത് സീറ്റുകളിൽ 12 സീറ്റുകളാണ് എൻ.സി.പിക്ക് നേടാനായത്. അതേസമയം, 14 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 10 ദ്വീപുകളിലെ ചെയർപേഴ്സൻമാരടക്കം 36 അംഗങ്ങളാകും ജില്ല പഞ്ചായത്തിലുണ്ടാകുക. ആറ് ദ്വീപുകളിലെ ചെയർപേഴ്്സൻ സ്ഥാനമുൾപ്പെടെ 20 സീറ്റുകൾ നേടിയ കോൺഗ്രസ് അധികാരം ഉറപ്പാക്കി.
വില്ലേജ് ദ്വീപ് പഞ്ചായത്തുകളിൽ ആറെണ്ണം കോൺഗ്രസ് നേടിയപ്പോൾ എൻ.സി.പിയുടെ നേട്ടം മൂന്നായി ചുരുങ്ങി. ഇരു പാർട്ടികളും ആറ് സീറ്റുകൾ വീതം ജയിച്ച കവരത്തിയിൽ നറുക്കെടുപ്പിലൂടെയാകും ചെയർപേഴ്സനെ തെരഞ്ഞെടുക്കുക. 88 അംഗങ്ങളാണ് വില്ലേജ് ദ്വീപ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി, സി.പി.എം, സി.പി.ഐ, ജെ.ഡി.യു എന്നീ പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും നേട്ടം കൊയ്യാനായില്ല. അതേസമയം, കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച മാലിക് സിറ്റിസൺ കൗൺസിൽ (എം.സി.സി) രണ്ട് സീറ്റുകൾ നേടി. 14ന് നടന്ന തെരഞ്ഞെടുപ്പിൽ 76.7 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു വോട്ടെണ്ണൽ.
കക്ഷിനില
ജില്ല പഞ്ചായത്ത്: ആന്ത്രോത്ത് (നാല്): കോൺ. മൂന്ന്, എൻ.സി.പി ഒന്ന്. ബിത്ര (ഒന്ന്): കോൺഗ്രസ്. കടമത്ത് (രണ്ട്): കോൺ. ഒന്ന് എൻ.സി.പി ഒന്ന്. അമിനി (മൂന്ന്): കോൺ. ഒന്ന്, എൻ.സി.പി രണ്ട്. അഗത്തി (മൂന്ന്): എൻ.സി.പി. കവരത്തി (നാല്): കോൺ. രണ്ട്, എൻ.സി.പി രണ്ട്. കൽപേനി (രണ്ട്): എൻ.സി.പി. ചെത്ലത്ത് (ഒന്ന്): കോൺ.. കിൽതാൻ (രണ്ട്)^എൻ.സി.പി. മിനിക്കോയി (നാല്): കോൺ. രണ്ട്, എൻ.സി.പി രണ്ട്.
വില്ലേജ് ദ്വീപ് പഞ്ചായത്ത്: ആന്ത്രോത്ത് (12): കോൺ. 10, എൻ.സി.പി രണ്ട്. ബിത്ര (മൂന്ന്): കോൺ.. കടമത്ത് (എട്ട്): കോൺ. അഞ്ച്, എൻ.സി.പി മൂന്ന്. ------------അമിനി (10): കോൺ. നാല്, എൻ.സി.പി ആറ്. അഗത്തി (10): കോൺ. ഏഴ്, എൻ.സി.പി മൂന്ന്. കവരത്തി (12): കോൺ. ആറ്, എൻ.സി.പി ആറ്. കൽപ്പേനി (എട്ട്): എൻ.സി.പി, ചെത്ലത്ത് (ആറ്): കോൺ. നാല്, എൻ.സി.പി രണ്ട്. കിൽതാൻ (എട്ട്): കോൺ. മൂന്ന്, എൻ.സി.പി അഞ്ച്. മിനിക്കോയ് (11): കോൺ. ആറ്, എൻ.സി.പി മൂന്ന്, എം.സി.സി (മാലിക് സിറ്റിസൺ കൗൺസിൽ) രണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.