ന്യൂഡൽഹി: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായി ലതിക സുഭാഷിനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ബിന്ദു കൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡൻറായി ഒരു വർഷത്തിനുശേഷമാണ് പുതിയ നിയമനം.മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് പദവി ഇതോടെ എ ഗ്രൂപ്പിനായി. കോട്ടയം ഏറ്റുമാനൂർ മാടപ്പാട് പരേതനായ ആർ. പരമേശ്വൻ നായരുടെ മകളായ ലതിക സുഭാഷ് കെ.പി.സി.സി ജനറൽ സെക്രട്ടറിയും ജനശ്രീ സംസ്ഥാന ട്രഷററുമാണ്.
കോട്ടയം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറാണ്. 2011ൽ മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ കെ.ആർ. സുഭാഷിെൻറ ഭാര്യയാണ്.
ചണ്ഡിഗഢിൽ പ്രദേശ് മഹിള കോൺഗ്രസ് അധ്യക്ഷയായി അനിത ആർ. ശർമ, മുംബൈയിൽ അജന്ത യാദവ് എന്നിവരുടെയും നിയമനത്തിന് ഹൈകമാൻഡ് അംഗീകാരമായി. മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ മമത ഭൂപേഷ്-രാജസ്ഥാൻ, ഡോ. ഒനിക മൽഹോത്ര -ഡൽഹി, ശാരദ റാത്തോഡ് -ഹരിയാന എന്നിവരെ നിയോഗിച്ചു. സെക്രട്ടറിമാരായി ഇന്ദ്രാണി മിശ്ര, ചയനിക ഉണിയാൽ പാണ്ഡ എന്നിവരെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.