തൃശൂർ: കൺസ്യൂമർ ഫെഡിൽ കൊടിയ അഴിമതി നടത്തിയെന്ന് യു.ഡി.എഫ് സർക്കാർ കണ്ടെത്തിയ കോ ൺഗ്രസ് നേതാവിനെ, അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി വീണ്ടും ഭരണസമിതിയിലെത്തിക്കാൻ ഇ ടത് സർക്കാർ നീക്കം. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കൺസ്യൂമർ ഫെഡ് ചെയർമാൻ ആയിരുന്ന കോൺഗ്രസ് നേതാവ് ജോയ് തോമസിനെയാണ് വെള്ളപൂശി വീണ്ടും ഫെഡറേഷെൻറ ഭരണതലത്തിലേക്ക് കൊണ്ടുവരുന്നത്. ഇദ്ദേഹത്തിെൻറ പേരിലുള്ള അഴിമതി കേസിൽ വിജിലൻസ് റിപ്പോർട്ടിലും സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാറുടെ റിപ്പോർട്ടിലും നടപടിയെടുത്തിട്ടില്ല. തിരുവനന്തപുരം വിജിലൻസ് കോടതിയിലുള്ള അഴിമതി കേസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കാനാണ് നീക്കം.
2011-13 കാലത്ത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയ പച്ചക്കറി മേളയില്‍ എട്ടരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയത് യു.ഡി.എഫ് സർക്കാർ കാലത്ത് സഹകരണ വകുപ്പ് ജോ. രജിസ്ട്രാറും പിന്നീട് വിജിലന്‍സും നടത്തിയ അന്വേഷണത്തിലാണ്. കോടികളുടെ ധൂർത്താണ് ചെയർമാനായിരിക്കേ ജോയ് തോമസിെൻറ നേതൃത്വത്തിൽ നടന്നതത്രെ. ബില്ലുകളില്‍ കൃത്രിമം, വ്യാജ ബില്ലുകള്‍, വിപണി വിലയേക്കാള്‍ കൂടിയ നിരക്കില്‍ പച്ചക്കറി സംഭരിച്ചു, നാലരക്കോടിയുടെ പച്ചക്കറി ഇല്ലാത്ത സ്ഥാപനത്തിൽ നിന്ന് വാങ്ങി, 58 ലക്ഷം രൂപയുടെ പച്ചക്കറി വില്ക്കാന് 19 ലക്ഷം എഴുതിയെടുത്തു എന്നിങ്ങനെയാണ് സഹകരണ വകുപ്പും വിജിലൻസും കണ്ടെത്തിയത്. ആരോപണം ഉയർന്നപ്പോൾ എം.ഡിയായി ചുമതലയേറ്റ ടോമിൻ തച്ചങ്കരി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നു.
കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട ജില്ല മാനേജറും സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമായ എം. ഷാജിക്കും എം.ഡിയായിരുന്ന റിജി നായർക്കുമെതിരെയും അഴിമതി ആരോപണമുണ്ടായിരുന്നു. ഡയറക്ടറായിരുന്ന സതീശൻ പാച്ചേനി രാജിവെച്ച വിവാദത്തെ തുടർന്ന് ജോയ് തോമസിെൻറ നേതൃത്വത്തിലുള്ള ഭരണസമിതി യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടു. ഒമ്പത് വിജിലൻസ് കേസുകളിൽ ജോയ് തോമസ് പ്രതിയാണ്. ഇടുക്കിയിൽ നിന്നുള്ള ഹോൾസെയിൽ സൊസൈറ്റിയുടെ പ്രതിനിധിയായാണ് വീണ്ടും കൺസ്യൂമർഫെഡിെൻറ ഭരണസമിതിയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.