തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിപട്ടിക പുറത്തിറങ്ങുേമ്പാഴേക്കും ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഒരു റൗണ്ട് പൂർത്തിയാക്കി എൽ.ഡി.എഫ്. കേരളത്തിൽ എങ ്ങനെയും അക്കൗണ്ട് തുറക്കാൻ വെമ്പുന്ന ബി.ജെ.പിയുടെ സ്ഥാനാർഥിനിർണയത്തിലെ അനിശ്ചിത ത്വം നേട്ടമായതും ഇടതുപക്ഷത്തിനാണ്. എൽ.ഡി.എഫിൽ മത്സരിക്കുന്ന സി.പി.എമ്മും സി.പി. െഎയും 20 സീറ്റുകളിലും മാർച്ച് ഒമ്പതിനുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പിന്നാലെ പാ ർലമെൻറ് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച നിയമസഭമണ്ഡലം കൺവെ ൻഷനുകൾ നടത്തി.
മാർച്ച് 21 നുള്ളിൽ ബൂത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കി ഗൃഹസന്ദർശനത്തിലേക്ക് കടക്കാൻ തയാറെടുക്കുേമ്പാഴാണ് കോൺഗ്രസ് സ്ഥാനാർഥിപട്ടിക അന്തിമരൂപത്തിൽ എത്തിയത്. ശബരിമല കോടതിവിധി മുതൽ തൊട്ടതെല്ലാം പിഴച്ച ബി.ജെ.പിയെ തിരിച്ച് പാളത്തിൽ കയറ്റാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഗവർണർ സ്ഥാനം രാജിവെപ്പിച്ച് കുമ്മനം രാജേശഖരനെ കൊണ്ടുവന്നത്. പക്ഷേ, ഇതോടെ സാധ്യതാ സ്ഥാനാർഥികളുടെ കാര്യത്തിലുണ്ടായിരുന്ന ആശയക്കുഴപ്പം രൂക്ഷമായി.
യു.ഡി.എഫിനും ബി.ജെ.പിക്കും മുേമ്പ മണ്ഡലങ്ങളിൽ ചുവരെഴുത്ത് ആരംഭിച്ച് മണ്ഡലങ്ങളിലെ പൗരപ്രമുഖരെയും മത-സാമുദായിക നേതാക്കളെയും സന്ദർശിച്ച സ്ഥാനാർഥികൾ പ്രചാരണരംഗത്ത് ഒരുമുഴം മുന്നിൽ എത്തിയെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. മുഖ്യമന്ത്രി മുതൽ പി.ബി അംഗങ്ങളും ഘടകകക്ഷി നേതാക്കളും വി.എസും അണിനിരന്ന പാർലമെൻറ് മണ്ഡലം കൺവെൻഷനുകളോടെ തങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനായെന്നും കരുതുന്നു.
കേന്ദ്രത്തിലെ ബി.െജ.പി സർക്കാറിെൻറ ‘ജനവിരുദ്ധ’ സാമ്പത്തികനയം, സംഘ്പരിവാറിെൻറ അക്രമോത്സുക ഹിന്ദുത്വം, ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നുകയറ്റം എന്നിവയും കോൺഗ്രസിെൻറ മൃദുഹിന്ദുത്വവുമാണ് കൺവെൻഷനുകളിൽ അവതരിപ്പിക്കുന്നത്. രാഷ്ട്രീയഎതിരാളികൾ രംഗെത്തത്തുന്നതോടെ തങ്ങൾെക്കതിരെ ഉയർത്താവുന്ന വിഷയങ്ങളെ പ്രതിരോധിക്കാനും തയാറെടുത്തുകഴിെഞ്ഞന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
പി. ജയരാജെൻറ സ്ഥാനാർഥിത്വവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ കൊലപാതകം യു.ഡി.എഫും ബി.ജെ.പിയും പ്രചാരണവിഷയമാക്കിയാൽ അതിന് ഇൗ പാർട്ടികൾ ഉൾപ്പെടുന്ന അക്രമരാഷ്ട്രീയം കൊണ്ടുതന്നെ മറുപടി നൽകാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം ലക്ഷ്യംവെക്കുന്നത്. പശ്ചിമ ബംഗാളിലെ കോൺഗ്രസ് ബാന്ധവമാവും താേഴത്തട്ടിൽ പ്രവർത്തകരെ പ്രതിരോധത്തിലാക്കുക എന്ന തിരിച്ചറിവ് പാർട്ടിക്കുണ്ട്.
ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിലേറിയ കോൺഗ്രസ് നേതൃത്വത്തിലെ 2004 ലെ യു.പി.എ-ഒന്ന് സർക്കാറും 2009 ലെ യു.പി.എ-രണ്ട് സർക്കാറും തമ്മിലുള്ള ഭരണവ്യത്യാസമാണ് ഇതിന് മറുപടിയായി സി.പി.എം ഉന്നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.