എൽ.ഡി.എഫ് ചർച്ച പരാജയം; പൊന്നാനിയിൽ തനിച്ച് മത്സരിക്കാനൊരുങ്ങി സി.പി.െഎ

പൊന്നാനി: നിയോജക മണ്ഡലത്തിൽ സി.പി.എം^സി.പി.ഐ അനുരഞ്ജന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇരുപാർട്ടികളും തനിച്ച് മത്സരിക്കുമെന്ന നിലപാടിലാണ് മുന്നോട്ടുപോകുന്നത്.

പൊന്നാനി നഗരസഭയുടെയും വെളിയങ്കോട് പഞ്ചായത്തി​െൻറയും കാര്യത്തിലാണ് സി.പി.എം കർശന നിലപാട് സ്വീകരിച്ചത്. ഇപ്പോൾ നൽകുന്ന സീറ്റുകൾ സി.പി.ഐയുടെ ശക്തിക്കനുസരിച്ച് ഇരട്ടിയോളം വരുമെന്നാണ് സി.പി.എം നിലപാട്. പകുതി സീറ്റേ നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചു നിന്നതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.

മാറഞ്ചേരിയുടെ കാര്യത്തിൽ സ്​റ്റാറ്റസ്കോ നിലനിർത്താമെന്നും മറ്റ് രണ്ട് സ്ഥലങ്ങളിലും സീറ്റ് കുറക്കുമെന്ന തീരുമാനം സി.പി.ഐ അംഗീകരിച്ചില്ല.

മാറഞ്ചേരിയിൽ മാത്രമായി പാർട്ടിയില്ലെന്നും അങ്ങനെയെങ്കിൽ മണ്ഡലത്തിൽ മൊത്തമായും തനിച്ച് മത്സരിക്കുമെന്നും തീരുമാനിക്കുകയായിരുന്നു. വർഗീയ കക്ഷികൾ ഒഴികെ മതേതര മുന്നണികളുമായി ചേർന്ന് ധാരണയിൽ പോകാമെന്നാണ് സി.പി.ഐയുടെ കണക്കുകൂട്ടൽ. കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസിനുള്ളിൽ ഇതിനെതിരെ ചില അപസ്വരങ്ങളും ഉയരുന്നുണ്ട്.

മുസ്​ലിം ലീഗ്^കോണ്‍ഗ്രസ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐയുമായി പ്രാദേശിക നീക്കുപോക്കിന് ധാരണ ഉണ്ടാക്കിയാല്‍ ഒരുവിഭാഗം കോണ്‍ഗ്രസുകാരും ലീഗുകാരും എതിർക്കാനുള്ള സാധ്യത നിലവില്‍ തള്ളിക്കളയാനാവില്ല.

Tags:    
News Summary - LDF talks fail; CPI ready to contest alone in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.