മലപ്പുറം: അങ്കം മുറുകിവരുന്ന മലപ്പുറം മണ്ഡലത്തിൽ രാഹുൽ തരംഗമുണ്ടാവുമോ, ഉണ്ടാ യാൽ എത്രേത്താളം എന്നൊക്കെയുള്ള ഉപശാല ചർച്ചകളിലാണ് മുന്നണികൾ. രാഹുലിെൻറ വയ നാട്ടിലേക്കുള്ള വരവിെൻറ ആവേശം സമീപ ജില്ലയായ മലപ്പുറത്തും വീശിയടിച്ചാൽ സംഗതി യാകെ മാറും. എൽ.ഡി.എഫ് ശക്തമായ പ്രതിരോധം ഒരുക്കിയിട്ടുണ്ടെങ്കിലും യു.ഡി.എഫ് ക്യാ മ്പ് ആഹ്ലാദത്തിലാണ്. മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടപ് പെടുന്ന രാഹുലിെൻറ വയനാട്ടിലെ സാന്നിധ്യം ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷമായ മലപ്പുറം മ ണ്ഡലത്തിൽ കൂടുതൽ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
മുന്നണികൾ ഒ പ്പത്തിനൊപ്പം കളം നിറഞ്ഞുനീങ്ങുന്നതിനിടയിലാണ് ‘രാഹുൽ ഇഫക്ട്’ വഴി യു.ഡി.എഫ് അ ൽപ്പം മേൽകൈ നേടിയിരിക്കുന്നത്. രാഹുൽ തരംഗം കൊടുങ്കാറ്റാവുമെന്നും മലപ്പുറത്ത് ചര ിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും ലീഗ് നേതാക്കൾ അവകാശപ്പെടുന്നു. ന്യൂനപക്ഷ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രമാണ് മലപ്പുറത്ത് മുന്നണികൾ പയറ്റുന്നത്. മോദിയെ താഴെയിറക്കാൻ പാർലമെൻറിൽ എൽ.ഡി.എഫ് അംഗബലം ഉയരണമെന്ന നിലപാടിലൂന്നിയാണ് ഇടതു കാമ്പയിൻ.
തങ്ങളെ ശത്രുവായി കാണുന്ന രാഹുലും കോൺഗ്രസും ബി.ജെ.പിയെ സഹായിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ കുഞ്ഞാലിക്കുട്ടി പെങ്കടുക്കാതിരുന്നതും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതുമടക്കം ഉയർത്തിക്കാട്ടി ന്യൂനപക്ഷ മനസ്സിളക്കാൻ സി.പി.എം ശ്രമിക്കുന്നുണ്ട്. ഇടതിെൻറ പ്രസക്തി നഷ്ടപ്പെട്ടതും സി.പി.എമ്മിെൻറ അക്രമരാഷ്ട്രീയവുമാണ് യു.ഡി.എഫ് ആവനാഴിയിലെ പ്രധാന ആയുധങ്ങൾ.
2004ൽ സി.പി.എം അട്ടിമറി വിജയം നേടിയ പഴയ മഞ്ചേരിയിൽനിന്ന് ഏറെ വ്യത്യാസമുണ്ട് മലപ്പുറം മണ്ഡലത്തിന്. മുഴുവൻ നിയമസഭ മണ്ഡലങ്ങളും ലീഗിെൻറ കൈപ്പിടിയിൽ. പോരാത്തതിന് പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായനാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇത്തവണ എസ്.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറ് കൂടിയായ വി.പി. സാനു എന്ന വിദ്യാർഥി നേതാവിെന പോർക്കളത്തിലിറക്കിയ എൽ.ഡി.എഫ്, പുതുവോട്ടർമാരിൽ കണ്ണുവെച്ചുള്ള പ്രചാരണ തന്ത്രവുമായാണ് മുന്നോട്ടുപോകുന്നത്. ഇത് തിരിച്ചറിഞ്ഞ് ന്യൂജെൻ വോട്ടർമാരിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് യു.ഡി.എഫ് മെഷിനറി.
രാഹുലിെൻറ വരവ് കാമ്പസുകളെ യു.ഡി.എഫിന് അനുകൂലമാക്കുന്നുണ്ട്. അധ്യാപക സംഘടന നേതാവ് വി. ഉണ്ണികൃഷ്ണനെ കളത്തിലിറക്കി എൻ.ഡി.എയും പ്രചാരണരംഗത്ത് സജീവം. എസ്.ഡി.പി.െഎ-ലീഗ് രഹസ്യചർച്ച വിവാദമായതിന് പിന്നാലെ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസിയെ സ്ഥാനാർഥിയാക്കി എസ്.ഡി.പി.െഎയും ഗോദയിലിറങ്ങി. സംസ്ഥാനത്ത് പി.ഡി.പി സ്ഥാനാർഥികൾ മത്സരിക്കുന്ന അഞ്ചിടങ്ങളിൽ ഒന്ന് മലപ്പുറമാണ്. സംസ്ഥാന സെക്രട്ടറി നിസാർ മേത്തറാണ് സ്ഥാനാർഥി. 2014ൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി 29,000ത്തിൽപരം വോട്ടുകൾ പിടിച്ച വെൽഫെയർ പാർട്ടി ഇക്കുറി യു.ഡി.എഫിനൊപ്പമാണ്.
ഏഴുതവണ എം.എൽ.എയും മൂന്നുതവണ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി ദീർഘകാല അനുഭവസമ്പത്തിെൻറ കരുത്തുമായി പ്രചാരണത്തിൽ മുന്നേറുകയാണ്. ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് രണ്ടുവർഷം മുമ്പുനടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹം മലപ്പുറത്തുനിന്നും ലോക്സഭയിലെത്തിയത്.
കാമ്പസുകളിൽനിന്നടക്കം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും രാഹുൽ തരംഗത്തിലൂടെ ഭൂരിപക്ഷം ഉയരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ നിലക്കും യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നതെന്നും വൻ വിജയമുണ്ടാകുമെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥികളിൽ ഇളംപ്രായക്കാരനായ സാനു, തുടക്കക്കാരെൻറ ചാപല്യമൊന്നും ഇല്ലാതെ ഗോദയിൽ തിളങ്ങിനിൽക്കുകയാണ്. പുതുവോട്ടർമാരിൽ വലിയ പ്രതീക്ഷയുണ്ടെന്ന് സാനു പറഞ്ഞു. യുവ സ്ഥാനാർഥിെയ ജനം സ്വീകരിച്ചുകഴിഞ്ഞതായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.പി. വാസുദേവൻ പറഞ്ഞു. സാനുവിെൻറ സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന വലിയ ജനക്കൂട്ടം പ്രതീക്ഷ നൽകുന്നതാണ്. രാഹുലിെൻറ വരവിലൂടെ യു.ഡി.എഫ് നേട്ടമുണ്ടാക്കില്ല. രാഷ്ട്രീയ ബോധമുള്ള ജനം ഇത് തള്ളും.
എൻ.ഡി.എ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയതിെൻറ അനുഭവ പരിചയമുണ്ട്. േകന്ദ്ര സർക്കാറിെൻറ ജനക്ഷേമ പദ്ധതികളും വിശ്വാസം സംരക്ഷിക്കാൻ നടത്തിയ സമരങ്ങളും തങ്ങളുടെ സ്വീകാര്യത വർധിപ്പിച്ചതായി വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടിയത്, കോഴിക്കോട് വിമാനത്താവള വികസനം, അലീഗഢ് മലപ്പുറം കേന്ദ്രത്തിെൻറ മുരടിപ്പ്, റെയിൽവേ പദ്ധതികളുടെ പൂർത്തീകരണം തുടങ്ങിയവയാണ് മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വികസന പ്രശ്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.