കോഴിക്കോട്: എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദളിന്റെ കേരളത്തിലെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോയും സംസ്ഥാന പ്രസിഡന്റ് ജോൺ ജോണും വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇല്ലാത്ത പാർട്ടിയുടെ പേരുപറഞ്ഞ് പ്രവർത്തിക്കുന്നത് വഞ്ചിക്കലും അധാർമിക നടപടിയുമാണ്. ലോക് താന്ത്രിക് ജനതാദൾ അഖിലേന്ത്യ പ്രസിഡന്റായ ശരത് യാദവ് 2022ൽ ആർ.ജെ.ഡിയിൽ ചേർന്ന് പാർട്ടി ആർ.ജെ.ഡിയിൽ ലയിപ്പിച്ചതാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ ആരും പരാതിപ്പെടാത്തതിനാൽ എൽ.ജെ.ഡി നിലവിലില്ല. പാർട്ടി ആർ.ജെ.ഡിയിൽ ലയിച്ച സാഹചര്യത്തിൽ കേരളത്തിലെ എൽ.ജെ.ഡി എം.എൽ.എ കെ.പി. മോഹനൻ ആർ.ജെ.ഡി എം.എൽ.എയാണ്. ഇക്കാര്യത്തിൽ നിയമ നടപടിയുണ്ടാവുമെന്നും ഭാരവാഹികൾ പറഞഞു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.