ന്യൂഡൽഹി: സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് ധാരണകൾക്കും അന്തിമരൂപം നൽകാനുള്ള സി.പി.െഎ ദേശീയ നിർവാഹക സമിതി യോഗം ബുധനാഴ്ച ഡൽഹിയിൽ ആരംഭിച്ചു. കേരളത്തിൽ സ്ഥാനാർഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകുന്നതടക്കം തീരുമാനങ്ങൾ വ്യാഴാഴ്ച ഉണ്ടാകും.
കേരളത്തിലെ സ്ഥാനാർഥി പട്ടികയിൽ വനിത പ്രാതിനിധ്യം ഇല്ലാത്തതിൽ യോഗത്തിൽ വിമർശനമുയർന്നു. തിരുവനന്തപുരത്ത് ആനി രാജയുടെ പേരും യോഗത്തിൽ ഉയർന്നു. എന്നാൽ, ഏകകണ്ഠമായി ശിപാർശ ചെയ്ത പട്ടികയിൽ മാറ്റം വരുത്തേണ്ടന്ന നിലപാടിലാണ് കേരള ഘടകം.
ദേശീയതലത്തിൽ 48 സീറ്റുകളിലാണ് സി.പി.െഎ മത്സരിക്കുന്നത്. ബെഗുസരായി മണ്ഡലത്തിൽ കനയ്യകുമാറിെന മത്സരിപ്പിക്കണമെന്ന് ബിഹാർ ഘടകം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.