ന്യൂഡൽഹി: പരമ്പരാഗത വോട്ടുബാങ്കായ അധ്വാനവർഗം പാർട്ടിയുമായി അകലുന്നുവെന്ന് ലോക്സഭ തെരെഞ്ഞടുപ്പിൽ തെളിഞ്ഞതായി സി.പി.എം. അടിസ്ഥാനവർഗം പാർട്ടിയെ കൈയൊഴിഞ ്ഞതിന് ആധാരമായ തെറ്റുകൾ പരിശോധിച്ച് തിരുത്തുമെന്ന് സി.പി.എം പ്രസിദ്ധീകരണമായ പീപ്ൾസ് െഡമോക്രസി മുഖപ്രസംഗത്തിൽ വിശദീകരിച്ചു.
പാർട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം. രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളിൽ തൊഴിലാളികൾ വോട്ടുചെയ്തത് ബി.ജെ.പിക്കാണെന്ന് മുഖപ്രസംഗം വിശദീകരിച്ചു. തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. അത് ഇല്ലാതായി. കേരളം, തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇത് പ്രകടമായി.
നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാൻ ജനങ്ങളിലേക്കിറങ്ങും. പാർട്ടിയുമായി അകന്നവരെ കേൾക്കുകയും കാഴ്ചപ്പാടുകൾ മനസ്സിലാക്കുകയും ചെയ്യണം. അവരുടെ വിശ്വാസത്തെ തിരിച്ചുപിടിക്കണം. കർഷകരിലും തൊഴിലാളികളിലും അവരുടെ കുടുംബത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. ഗൗരവത്തോടെയും വിനയത്തോടെയും വേണം നേതൃത്വം ഇതു ചെയ്യാനെന്നും പാർട്ടി മുഖപത്രം ഒാർമെപ്പടുത്തി.
പശ്ചിമബംഗാൾ, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ലഭിച്ച വോട്ടുവിഹിതത്തിൽ കുറവുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്. ബംഗാളിലും ത്രിപുരയിലും അക്രമങ്ങളാണ് ഒരു പരിധിവരെ വോട്ടുവിഹിതം കുറഞ്ഞതിന് പിന്നിൽ. അതേസമയം, ഇൗ സംസ്ഥാനങ്ങളിൽ പാർട്ടി വോട്ടുകൾ അകന്നുപോകുന്നത് കാണാതിരുന്നുകൂടാ എന്നും മുഖപത്രം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.