ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കു നീങ്ങുന്ന യു.പിയിൽ കോൺഗ്രസിെൻറ പ്ര വർത്തനങ്ങൾക്ക് ഉണർവുപകരാൻ റോഡ് ഷോയുമായി നേതാക്കൾ. കോൺഗ്രസ് അധ്യക്ഷൻ രാഹ ുൽ ഗാന്ധി, യു.പി ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദി ത്യ സിന്ധ്യ എന്നിവരുടെ റോഡ് ഷോയോടെയാണ് കോൺഗ്രസ് പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നത്.
11ന് ലഖ്നോ വിമാനത്താവളത്തിൽ നിന്ന് പി.സി.സി ഒാഫിസ് വരെയുള്ള യാത്രയാണ് റോഡ് ഷോ കൂടിയായി മാറുന്നത്. തുടർന്നുള്ള മൂന്നുദിവസങ്ങളിൽ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ലഖ്നോവിൽ സംസ്ഥാന നേതാക്കളുമായി തെരഞ്ഞെടുപ്പു കാര്യങ്ങൾ ചർച്ച ചെയ്യും.
പ്രിയങ്ക ഗാന്ധി എ.െഎ.സി.സി ജനറൽ സെക്രട്ടറിയായശേഷം ആദ്യമായി നടന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. േവണുഗോപാൽ, ആന്ധ്രപ്രദേശിെൻറ ചുമതലയുള്ള ഉമ്മൻ ചാണ്ടി, ഡൽഹി ചുമതല വഹിക്കുന്ന പി.സി ചാക്കോ തുടങ്ങിയ കേരള നേതാക്കളും പെങ്കടുത്തു.
രാഹുൽ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിൽ, അദ്ദേഹത്തിെൻറ തൊട്ടടുത്തായിരുന്നില്ല പ്രിയങ്ക. കെ.സി. വേണുഗോപാൽ, ലോക്സഭയിലെ പാർട്ടി നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭയിലെ പാർട്ടി നേതാവ് ഗുലാം നബി ആസാദ് എന്നിവരാണ് രാഹുലിെൻറ അടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.