തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിൽ കാര്യങ്ങൾ പന്തിയല്ലെന്ന് സൂചന. മുതിർന്ന നേതാവിെൻറ അനുയായികൾ പ്രചാരണത്തിൽനിന്ന് മുങ്ങുെന്നന്ന ആക്ഷേ പം ഉയർന്നു കഴിഞ്ഞു. ഇതിന് ശക്തിപകരും വിധം പ്രവർത്തനങ്ങളിൽനിന്ന് ഒളിച്ചോടുന്നവർക ്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ്ബുക്ക് പോസ ്റ്റിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോസ്റ്റിട്ട ജനറൽ സെക്രട്ടറിയെ പരാതിക്ക് ഇട നൽകിയ മണ്ഡലത്തിെൻറ ചുമതലയിൽനിന്ന് മാറ്റി. പ്രാദേശിക നേതാക്കളുടെ ഇൗഗോ പ്രശ്നമെന്ന് പറഞ്ഞ് ജില്ല കോൺഗ്രസ് നേതൃത്വം വിഷയം തള്ളുേമ്പാഴും സംസ്ഥാന നേതൃത്വം ഗൗരവമായാണ് ആക്ഷേപങ്ങളെ കാണുന്നത്.
തെരഞ്ഞെടുപ്പിന് 13 ദിവസം മാത്രം ശേഷിക്കേയാണ് കോൺഗ്രസിൽ ആഭ്യന്തര കലഹം. ഹാട്രിക് ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ, എൽ.ഡി.എഫിെൻറ സി. ദിവാകരൻ, ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ എന്നിവരിൽനിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനെത്തത്തിയ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും അവർ ലീഡ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ടും തുറന്നു. ഇൗ വെല്ലുവിളിയെയും ഇടതു മുന്നണിയുടെ ശക്തമായ പ്രചാരണത്തെയും ഒരുപോലെ മറികടക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിന് മുന്നിൽ.
എന്നാൽ, പല വാർഡുകളിലും സ്ക്വാഡ് പ്രവർത്തനം സജീവമല്ലെന്ന ആക്ഷേപമാണ് താഴേത്തട്ടിൽനിന്ന് ഉയരുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷാണ് തെൻറ കീഴിലെ മണക്കാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരെ പരാതി കൊടുക്കുമെന്ന് പോസ്റ്റിട്ടത്. ഡി.സി.സി യോഗത്തിൽ വിഷയം വിമർശനവിധേയമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. ബുധനാഴ്ച സതീഷിനെ മണക്കാട് മണ്ഡലം കമ്മിറ്റിയുടെ ചുമതലയിൽനിന്ന് മാറ്റി.
മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ ചുമതല നൽകി. പോസ്റ്റിൽ പറയുന്ന ആക്ഷേപമൊന്നും ഇല്ലെന്നും വ്യക്തിപരമായ പ്രശ്നം മാത്രമാണ് പിന്നിലെന്നുമാണ് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ പ്രതികരിച്ചത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും വിഷയത്തിൽ ഇടപെട്ട് കർശന താക്കീത് നൽകിയെന്നാണ് സൂചനയെങ്കിലും നേതൃത്വം സ്ഥിരീകരിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.