ഒരു മണ്ഡലത്തിൽ രണ്ട് പേരെ പിന്തുണച്ച് സി.പി.എം; മാഹിയിൽ 'ജഗഡ ജഗഡ', പുതുച്ചേരിയിൽ വൈദ്യലിംഗം നമ്മ ആൾ

മാഹി: മാഹിയിൽ കോൺഗ്രസുമായി 'ജഗഡ ജഗഡ'യെങ്കിൽ പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തെയാണ് പിന്തുണക്കുന്നതെന്ന നിലപാടുമായി സി.പി.എം. പുതുച്ചേരി ലോക്സഭാ മണ്ഡലത്തിൽ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ദേശീയ - സംസ്ഥാന രാഷ്ട്രീയ പാർട്ടികളിലെ ഏഴ് പേരും സ്വതന്ത്രരായി 19 പേരുമാണ് ജനവിധി തേടുന്നത്. സ്ഥാനാർഥികളിൽ മൂന്ന് പേർ ​വനിതകളാണ്. ശക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം നടക്കുന്ന മണ്ഡല​മായാണ് പുതുച്ചേരിയെ വിലയിരുത്തുന്നത്. സി​റ്റി​ങ് എം.​പി വി.വൈ​ദ്യ​ലിം​ഗം (​കോ​ൺ​ഗ്ര​സ്), ജി. ത​മി​ഴ് വേ​ന്ദ​ൻ (​എ.ഐ.എ.ഡി.​എം.​കെ), എ. ന​മ​ശിവാ​യം (​ബി.​ജെ.​പി) എ​ന്നി​വ​ർ ത​മ്മി​ലാ​ണ് ബ​ല​പ​രീ​ക്ഷ​ണം.

മാഹിയൊഴികെ മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എം കോൺഗ്രസിന് പിന്തുണ നൽകുമ്പോൾ മാഹിയിൽ യുനൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരിക്കുന്ന കെ. പ്രഭുദേവനെയാണ് തുണക്കുക. ധാരണപ്രകാരം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സഖ്യത്തെ പിന്തുടരുന്ന വിടുതലൈകക്ഷി സഖ്യ സ്ഥാനാർഥിയായ കോൺഗ്രസിലെ വി. വൈദ്യലിംഗത്തിനൊപ്പം നിൽക്കേണ്ടതാണെങ്കിലും വ്യക്തമായ നിലപാട് എടുക്കാൻ കഴിയാതെയുള്ള അവസ്ഥയിലാണ് മാഹിയിലെ സി.പി.എം. മാഹി ഘടകം കണ്ണൂർ ജില്ല കമ്മിറ്റിക്ക് കീഴിലായതാണ് ത്രിശങ്കുവിലായ ഈ അവസ്ഥക്ക് കാരണമായത്.

കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം കക്ഷികളാണ് പുതുച്ചേരിയിൽ വിടുതലൈകക്ഷി സഖ്യത്തിലുള്ളത്. അവിടെ മുഖ്യ എതിരാളികൾ എൻ.ഡി.എയിലെ ബി.ജെ.പിയാണ്. പുതുച്ചേരിയിലെ സംഖ്യത്തോടൊപ്പം നിന്ന് കോൺഗ്രസ് സ്ഥാനാർഥിക്കായി മാഹിയിൽ സി.പി.എം വോട്ട് പിടിക്കാനിറങ്ങിയാൽ കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. കഴിഞ്ഞ മാഹി നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച എൻ. ഹരിദാസിന് 9444 (40 ശതമാനം)  വോട്ട് ലഭിച്ചിട്ടുണ്ട്. 300 വോട്ടുകൾ അധികം നേടിയാണ് കോൺഗ്രസിലെ രമേശ് പറമ്പത്ത് എം.എൽ.എയായത്. 

 

പുതുച്ചേരിയിലെ യാ​നം, മാ​ഹി​, പുതു​ച്ചേ​രി, കാ​ര​യ്ക്കാ​ൽ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പുതുച്ചേരി ലോക്സഭാമണ്ഡലം. ​ത​മി​ഴ്നാ​ടി​​നൊ​പ്പം 19നാ​ണ് പു​തുച്ചേ​രി​യി​ലും വോ​ട്ടെ​ടു​പ്പ്. 1980 മു​ത​ൽ ന​ട​ന്ന 11 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ട്ടു ത​വ​ണ​യും കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു വി​ജ​യം. 1998ൽ ​ഡി.​എം.​കെ​യും 2004ൽ ​പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി​യും 2014ൽ ​എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സും വി​ജ​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ പ്രവർത്തിച്ച വി. വൈ​ദ്യ​ലിം​ഗം 2019ൽ ​നി​യ​മ​സ​ഭ സ്പീ​ക്ക​ർ സ്ഥാ​നം രാ​ജി​വെ​ച്ച ശേ​ഷ​മാ​ണ് ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്. പു​തു​ച്ചേ​രി​യി​ലെ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള രം​ഗ​സാ​മി സ​ർ​ക്കാ​റി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണ് എ. ന​മ​ശി​വാ​യം. പു​തു​ച്ചേ​രി പി.​സി.​സി അ​ധ്യ​ക്ഷ​നെ​ന്ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ന​മ​ശി​വാ​യം പി​ന്നീ​ട് ബി.​ജെ.​പി​​യി​ലേ​ക്ക് കളം മാറു​ക​യാ​യി​രു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ണ​ടി​പ്പേ​ട്ട് മ​ണ്ഡ​ല​ത്തി​ൽ​ നിന്നാ​ണ് ഇ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​യാ​യ എൻ.​ആ​ർ കോ​ൺ​ഗ്ര​സി​ന്റെ പിന്തു​ണ​യാ​ണ് ബി.​ജെ.​പി​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​മാ​യ പു​തു​ച്ചേ​രി ആൾ ഇന്ത്യാ അണ്ണാ ഡി.​എം.​കെ യു​വ​ജ​ന വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യ ജി. ​ത​മി​ഴ് വേന്ദ​ൻ പാ​ർ​ട്ടി​യു​ടെ പു​തു​മു​ഖ സ്ഥാ​നാ​ർ​ഥി​യാ​ണ്. ഡി.​എം.​കെ മു​ന്ന​ണി​യി​ൽ ത​മി​ഴ​ക​ത്തി​ലെ 40 ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ൽ പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ പ​ത്ത് സീറ്റാണ് കോ​ൺ​ഗ്ര​സി​നാ​ണ്​ അനു​വ​ദി​ച്ച​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​യ പു​തു​ച്ചേ​രി​യി​ൽ മൊ​ത്തം 30 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. 2019ൽ സാധുവായ 7, 78,561 വോട്ടുകളിൽ 4,44,981 (57.2 ശതമാനം) വി. വൈദ്യലിംഗവും 2,47,956 (31.8) എൻ.ആർ. കോൺഗ്രസിലെ ഡോ. നാരായണ സാമി കേശവനും നേടി. 1,97,025 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ വി. വൈദ്യലിംഗം വിജയിച്ച് ലോകസഭയിലെത്തിയത്. 

Tags:    
News Summary - lok sabha election campaign will conclude today in Mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.