ഉവൈസിക്കെതിരെ അസ്​ഹറുദ്ദീനെ മത്സരിപ്പിക്കാൻ തെലങ്കാന കോൺഗ്രസ്

ഹൈ​ദ​രാ​ബാ​ദ്​: ​അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൈ​ദ​രാ​ബാ​ദ്​ മ​ണ്ഡ​ല​ത്തി​ൽ എ.​െ​എ.​എം.​െ​എ.​എ ം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​ക്കെ​തി​രെ മു​ൻ ക്രി​ക്ക​റ്റ്​ താ​രം അ​സ്​​ഹ​റു​ദ്ദീ​നെ മ​ത്സ​രി​പ്പി ​ക്കാ​ൻ തെ​ല​ങ്കാ​ന കോ​​ൺ​ഗ്ര​സി​ൽ നീ​ക്കം. കോ​ൺ​ഗ്ര​സ്​ മ​ത്സ​രി​ക്കു​ന്ന 17 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്​​ഥാ​നാ​ർ​ഥി പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ ക്യാ​പ്​​റ്റ​​​​​െൻറ പേ​രും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ഹൈ​ദ​രാ​ബാ​ദ്​ സ്വ​ദേ​ശി​യാ​യ അ​സ്​​ഹ​റു​ദ്ദീ​​ൻ നി​ല​വി​ൽ സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ വ​ർ​ക്കി​ങ്​​ പ്ര​സി​ഡ​ൻ​റു​മാ​രി​ൽ ഒ​രാ​ളാ​ണ്. സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ ബി.​ജെ.​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ബ​ന്ദാ​രു ദ​ത്താ​ത്രേ​യ​ക്കെ​തി​രെ അ​സ്​​ഹ​റു​ദ്ദീ​നെ മ​ത്സ​രി​പ്പി​ച്ചേ​ക്കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ​യി​ൽ അ​ദ്ദേ​ഹം ഉ​വൈ​സി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​നാ​ണ്​ സാ​ധ്യ​ത.

അ​തേ​സ​മ​യം, മൂ​ന്നു​ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത സം​സ്​​ഥാ​ന​ത്തെ ശ​ക്​​ത​നാ​യ നേ​താ​വാ​യ ഉ​വൈ​സി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ അ​സ്​​ഹ​റു​ദ്ദീ​ൻ ത​യാ​റാ​വു​മോ എ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - loksabha election 2019; Asaduddin Vs Azharuddin From Hyderabad -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.