തിരുവനന്തപുരം: ലോക്താന്ത്രിക് ജനതാദൾ പാർട്ടിയുടെ മുന്നണിപ്രവേശനം സംബന്ധിച്ച് അടുത്ത എൽ.ഡി.എഫ് യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ. മുന്നണിപ്രവേശത്തിന് വേഗം കൂട്ടണമെന്ന സംസ്ഥാനകമ്മിറ്റി യോഗത്തിലെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ഭാരവാഹികളെ െതരഞ്ഞെടുക്കുന്ന ചർച്ചകൾക്ക് ശ്രേയാംസ്കുമാറിനെയും ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിനെയും ചുമതലപ്പെടുത്തിയതും റിപ്പോർട്ട് ചെയ്തു. ഇതിെൻറ ഭാഗമായി ഇരുനേതാക്കളും ആഗസ്റ്റ് ഏഴിന് ശരദ് യാദവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 10ന് വിവിധ കാർഷികവിഷയങ്ങൾ ഉന്നയിച്ച് രാജ്ഭവൻ മാർച്ച് നടത്താനും തീരുമാനിച്ചു.
ലോക്സഭ െതരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്റ്റംബർ 15 മുതൽ 30 വരെ പാർലമെൻറ്-നിയോജകമണ്ഡലം കൺവെൻഷനുകൾ സംഘടിപ്പിക്കും. ആഗസ്റ്റ് 18ന് തൃശൂരിൽ നിയോജകമണ്ഡലം പ്രസിഡൻറുമാരുടെ യോഗം വിളിക്കും. പ്രളയക്കെടുതി നേരിടാൻ കേന്ദ്രം കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഭക്ഷ്യധാന്യങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിയമനിർമാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.