ഭോപ്പാൽ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി മധ്യപ്രദേശില്‍ പാര്‍ട്ടി എം.എല്‍.എയും മുന്‍ എം.എല്‍.എയും നിരവധി പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രചാരണത്തിനായി ചൊവ്വാഴ്ച ഇന്ദോറിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി എം.എൽ.എയടക്കം കോൺഗ്രസിൽ ചേർന്നത്.
നരസിങ്പുർ ജില്ലയിലെ തെന്ഡുഖേദ മണ്ഡലത്തിൽനിന്ന് രണ്ടുതവണ ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലെത്തിയ നേതാവാണ് സഞ്ജയ് ശര്‍മ. മുന്‍ എം.എൽ.എ കംലാപത്, അഖില ഭാരതീയ കിറാര്‍ സമാജ് നേതാവ് ഗുലാബ് സിങ് കിറാര്‍ തുടങ്ങിയവരാണ് ബി.ജെ.പിയെ തള്ളി കോണ്‍ഗ്രസിെൻറ പതാകവാഹകരായത്. മധ്യപ്രദേശിലെ എം.എല്‍.എമാരില്‍ ധനാഢ്യരിൽ മൂന്നാമനാണ് സഞ്ജയ് ശര്‍മ. തെന്ഡുഖേദ മണ്ഡലത്തില്‍ ഇനി കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് ശർമയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.