ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിനായി മൃദു ഹിന്ദുത്വത്തിൽ ഒരു ഗംഭീര വിജയ ഫോർമുല ക ണ്ടെത്തുകയാണ് മധ്യപ്രദേശിലെ കോൺഗ്രസ്. ഒറിജിനൽ ഹിന്ദുത്വ പാർട്ടിയിൽനിന്ന് ഏറ്റെട ുത്ത ഇൗ നിർണായക തന്ത്രം ഉപയോഗിച്ച്, 15 വർഷമായി അകന്നുനിന്ന സംസ്ഥാന ഭരണം തിരിച്ച ുപിടിക്കാൻ കോൺഗ്രസിനു കഴിഞ്ഞിരുന്നു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി കഴിഞ്ഞ വർ ഷം ജൂണിൽ കമൽനാഥ് നിയമിതനായപ്പോൾ, പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ‘ടെംപിൾ റൺ ’ കമൽനാഥിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് ആരും കരുതിയില്ല. ക്ഷേത്ര സന്ദർശനങ്ങ ളിൽനിന്ന് ഗോശാലയിലേക്കും ഗോമൂത്രത്തിലേക്കും രാം വൻ ഗമൻ പത് ടൂറിസ്റ്റ് സർക്യൂ ട്ടിലേക്കും ഒടുക്കം ബീഫ് കൈവശം വെച്ചവർക്കെതിരെ എൻ.എസ്.എ ചുമത്തുന്നതിലേക്കും അതി നുമപ്പുറം സംസ്ഥാനത്ത് ആധ്യാത്മ വകുപ്പ് തുടങ്ങുന്നതിലേക്കുമെല്ലാം അത് എത്തി. കമൽനാഥ് മുഖ്യമന്ത്രി ആയപ്പോൾ പാർട്ടിയിൽ ഇൗ രീതിക്ക് ഒൗദ്യോഗിക സ്വഭാവവും കൈവന ്നു.
ഹിന്ദുത്വം പുതിയ സ്വാഭാവികത
മധ്യപ്രദേശിൽ ബി.െജ.പിയുടെ പ്രധാന വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസിെൻറ ഇൗ മാറ്റം. സ്വന്തം ആദർശമായ മതേതരത്വത്തിനപ ്പുറം, മൃദു ഹിന്ദുത്വം എന്നത് പുതിയ സ്വാഭാവികതയാണെന്ന് വരുത്തുകയാണ് കോൺഗ്രസ്. ഇ തിനായി ‘ഹിന്ദുത്വ വാദി’ എന്ന പട്ടം ബി.ജെ.പിയിൽനിന്ന് ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ലോ ക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടി ആരംഭിച്ചുകഴിഞ്ഞു. 22,000 ഗ്രാമപഞ്ചായത്ത ുകളിൽ ഗോശാല സ്ഥാപിക്കുമെന്ന നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനം ബി.ജെ.പിയെ പോലും അമ്പരപ്പിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി സംസാരിക്കുകകൂടി ചെയ്തത് കമൽനാഥിന് പുത ിയ ആയുധമായി. ‘‘ഗോമാതാവിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുന്നത് ബി.ജെ.പിയെ എന്തിന് വേദനിപ്പിക്കണം’’ എന്നായിരുന്നു ‘കമൽനാഥ് കോൺഗ്രസി’െൻറ മറുചോദ്യം.
ഒരർഥത്തിൽ പറഞ്ഞാൽ, സംസ്ഥാന ഭരണം കോൺഗ്രസിലേക്ക് വന്നെത്താൻ സഹായിച്ച പ്രധാന ഘടകം ഇതായിരുന്നു. തങ്ങൾക്കൊപ്പം നിന്ന ഇൗ ഹിന്ദുത്വ വോട്ട്ബാങ്കിനെ കൂടുതൽ അടുപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാൻ സംസ്ഥാന ജയത്തിനുശേഷം കോൺഗ്രസ് ഏറെ ശ്രദ്ധ പുലർത്തുകയാണ്. ഖാണ്ഡ്വ ജില്ലയിൽ പശുവിനെ കൊന്നുവെന്ന ആരോപണത്തിൽ മുസ്ലിം ചെറുപ്പക്കാർക്കെതിരെ ദേശ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തിയതിനെ പാർട്ടി ന്യായീകരിച്ചതിലൂടെ ഇത് കൂടുതൽ വ്യക്തമായി.
സാമുദായിക പ്രശ്നങ്ങൾ ഉയർന്നുവരാതിരിക്കാനാണ് നടപടിയെടുക്കുന്നത് എന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനു പുറമെ, റോഡ്മൽ മാൽവിയയിൽ പശുവിനെ കടത്തിയെന്ന് പറഞ്ഞ് ഫെബ്രുവരി ഒമ്പതിന് പിടികൂടിയവർക്കെതിരെയും ചുമത്തിയത് എൻ.എസ്.എ തന്നെ. ഗോഹത്യ ആവർത്തിക്കുകയാണെങ്കിൽ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രി ബല ബച്ചൻ പ്രഖ്യാപിക്കുകയും ചെയ്തു.
മധ്യപ്രദേശ് സർക്കാറിെൻറ നടപടിയിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അസംതൃപ്തി ഉണ്ടെങ്കിലും മുഖ്യമന്ത്രി കമൽനാഥ് മിണ്ടാതിരുന്നു. മുതിർന്ന നേതാവ് പി. ചിദംബരം നടപടിയെ വിമർശിച്ചു. ഇതിനു പിന്നാലെ, കുംഭമേളക്ക് 3600 തീർഥാടകരെ സർക്കാർ ചെലവിൽ കൊണ്ടുപോകുമെന്ന പ്രഖ്യാപനവും വന്നു. ഇത് സംസ്ഥാനത്ത് ഉടനീളം പരസ്യപ്പെടുത്തുകയും ചെയ്തു.
മതേതര നിലപാടിൽനിന്നുള്ള മാറ്റത്തിനെതിരെ പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗം നേതാക്കൾ അസംതൃപ്തരാണെങ്കിലും നേതൃത്വത്തെ ഭയന്ന് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വോട്ടാണ് നോട്ടം
ഹിന്ദുത്വ ആശയങ്ങളെ സ്വാഭാവികവത്കരിക്കുന്ന നയത്തിലേക്ക് മാറിയ മധ്യപ്രദേശ് കോൺഗ്രസിെൻറ നിലപാടിനു പിന്നിൽ വോട്ട് എന്ന ലളിത കാരണമേയുള്ളൂ എന്ന് നിരീക്ഷകർ പറയുന്നു. ലോക്സഭ സാഹചര്യം പരിഗണിക്കുേമ്പാൾ മുസ്ലിം ജനസംഖ്യക്ക് പ്രാധാന്യമുള്ള ഒരു മണ്ഡലവും സംസ്ഥാനത്ത് ഇല്ല എന്നതുതന്നെയാണ് ഇതിനു പിന്നിലെ രസതന്ത്രം. ആറു ശതമാനം മാത്രമാണ് സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ. അതുകൊണ്ടുതന്നെ ഒരു യഥാർഥ നിക്ഷേപകെൻറ മനസ്സോടെയാണ് കോൺഗ്രസ് ഇവിടെ പ്രവർത്തിക്കുന്നത്. അതേസമയം, കോൺഗ്രസിെൻറ ഇൗ ഹിന്ദുത്വ പരീക്ഷണത്തെ സമൂഹമാധ്യമങ്ങളിലൂടെ യുവജനങ്ങൾ അടക്കം ചോദ്യംചെയ്യുന്നുമുണ്ട്. ഹിന്ദുത്വ നിലപാട് കോൺഗ്രസിന് നേട്ടം നൽകിയിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് വിജയം തീരുമാനിച്ചത് കർഷക പ്രശ്നങ്ങളും തൊഴിലില്ലായ്മയും സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുമാണെന്നാണ് വിമർശകർ പറയുന്നത്. ഇതുതന്നെയാകും ലോക്സഭ തെരഞ്ഞെടുപ്പിലും നിർണായകമാവുകയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, കോൺഗ്രസിെൻറ പരീക്ഷണങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിനെ മറികടക്കുന്ന ഹിന്ദുത്വ തന്ത്രങ്ങൾ തിരയുകയാണ് ബി.ജെ.പി. 15 വർഷത്തിനുശേഷം സർക്കാർ മാറിയെങ്കിലും മധ്യപ്രദേശിെൻറ രാഷ്ട്രീയ നിറം വലതുപക്ഷമായിക്കഴിഞ്ഞതായി നിരീക്ഷകർ പറയുന്നു. ഒന്നര പതിറ്റാണ്ടു നീണ്ട ഭരണത്തിലൂടെ ബി.ജെ.പിയും ആർ.എസ്.എസും സ്ഥാപിച്ച ശക്തമായ ഇൗ വലതുപക്ഷ സാമൂഹിക രീതി കോൺഗ്രസിനു പെെട്ടന്ന് തുടച്ചുനീക്കാൻ കഴിയില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുേമ്പാൾ പ്രത്യേകിച്ചും.
ചുരുക്കത്തിൽ, കോൺഗ്രസിെൻറ കാവിച്ചമയങ്ങൾക്ക് എങ്ങനെയാണ് ബി.ജെ.പി മറുതന്ത്രമൊരുക്കുകയെന്നതും മുസ്ലിം ന്യൂനപക്ഷങ്ങൾക്കു നേരെ കോൺഗ്രസിെൻറ സമീപനമെന്താണെന്നും കാണാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
ലോക്സഭ, നിയമസഭ ചിത്രം ഇങ്ങനെ
സംസ്ഥാനത്തെ 29ൽ 26 സീറ്റിൽ ബി.ജെ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസും എന്നതായിരുന്നു 2014 തെരഞ്ഞെടുപ്പു ചിത്രം. അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിനെക്കാൾ 10 സീറ്റ് ബി.ജെ.പിക്ക് കൂടി. കോൺഗ്രസിന് ഒമ്പതെണ്ണം കുറയുകയും ചെയ്തു.
2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനം പിടിച്ചത്. ബി.ജെ.പിയുെട കുതിപ്പ് 109ൽ അവസാനിച്ചു. ബി.എസ്.പി രണ്ട് സീറ്റും സ്വതന്ത്രർ നാല് സീറ്റും നേടി. ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും പിന്തുണയിൽ കേവല ഭൂരിപക്ഷമായ 116 മറികടന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രിയായി. സീറ്റ് എണ്ണത്തിൽ പിന്നിലായെങ്കിലും 41 ശതമാനം വോട്ട് നേടാൻ ബി.ജെ.പിക്കായി. കോൺഗ്രസ് 40.9 ശതമാനം വോട്ടാണ് നേടിയത്.
നവംബർ 28ന് നടന്ന വോെട്ടടുപ്പിൽ, 5.03 കോടി വോട്ടർമാരിൽ 75 ശതമാനം പേരായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ചത്. കോൺഗ്രസുമായി തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തിന് തയാറാകാതിരുന്ന ബി.എസ്.പി പിന്നീട് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
മധ്യപ്രദേശ്
മുഴുവൻ സീറ്റും പിടിക്കാൻ ബി.ജെ.പി; നിയമസഭ ആവർത്തിക്കാൻ കോൺഗ്രസ്
ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പ് വിജയംപോലെ മധ്യപ്രദേശിൽ ലോക്സഭ പോരാട്ടത്തിലും മികച്ച തിരിച്ചുവരവ് മുന്നിൽ കണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റുകൂടി അധികം നേടണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി ഇറങ്ങുന്നത്.
കോൺഗ്രസ് നേരത്തേ ഇറങ്ങി
പ്രചാരണത്തിന് ചുക്കാൻപിടിക്കാൻ മുതിർന്ന നേതാക്കളുടെ ഒരു സമിതിക്ക്, സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞ ദിവസം രൂപംനൽകി. മുഖ്യമന്ത്രി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിങ്, രാജേന്ദ്ര സിങ്, അജയ് സിങ് എന്നിവരടങ്ങിയതാണ് സമിതി. സ്ഥാനാർഥി നിർണയത്തിനും പ്രചാരണപ്രവർത്തനങ്ങളിലും ഏറ്റവും താഴേ തട്ടിലുള്ള പ്രവർത്തകരുടെ മനസ്സറിയാൻ മറ്റൊരു സമിതിക്കുകൂടി രൂപം നൽകിയിട്ടുണ്ട്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കമൽനാഥിെൻറ നേതൃത്വത്തിൽ ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. താഴേ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായമടക്കം സമാഹരിച്ചുള്ള റിപ്പോർട്ടായിരിക്കും സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഹൈകമാൻഡിലേക്ക് അയക്കുകയെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ദുർഗേശ് ശർമ പറഞ്ഞു.
29 സീറ്റും ലക്ഷ്യമിട്ട് ബി.ജെ.പി
കഴിഞ്ഞ തവണ നേടിയ 26 അല്ല, ആകെയുള്ള 29 സീറ്റും ആണ് ഇത്തവണ ലക്ഷ്യമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. മുഴുവൻ സീറ്റും ഇത്തവണ ജയിക്കുമെന്ന് സംസ്ഥാനത്തിെൻറ ചുമതലയുള്ള നേതാവും ഉത്തർപ്രദേശ് മന്ത്രിയുമായ സ്വതന്ത്ര സിങ് ദേവ് പറയുന്നു.
രാമക്ഷേത്ര നിർമാണത്തിന് കോൺഗ്രസ് തടസ്സം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച സ്വതന്ത്ര സിങ്, അവർ സുപ്രീംകോടതിയിൽ സ്വീകരിക്കുന്ന നിലപാടാണ് ക്ഷേത്രനിർമാണത്തിന് ഇപ്പോഴുള്ള തടസ്സമെന്നും പറയുന്നു.
മൃദു ഹിന്ദുത്വ പാതയിൽ നീങ്ങുന്ന കോൺഗ്രസിനെ വീഴ്ത്താൻ തീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങൾതന്നെയാകും ഇവിടെ ബി.ജെ.പി പയറ്റുക എന്നതിെൻറ തെളിവു കൂടിയാണ് ഇൗ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.