ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് മന്ത്രിസഭ വകുപ്പ് വിഭജനം കീറാമുട്ടി. 28 കാബിന റ്റ് മന്ത്രിമാർ ചുമതലയേറ്റ് മൂന്നു ദിവസം കഴിഞ്ഞിട്ടും വകുപ്പുകൾ വീതംവെച്ചുനൽ കാൻ കമൽനാഥ് സർക്കാറിന് സാധിച്ചിട്ടില്ല. പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പ ് തർക്കവുമാണ് ഇതിന് കാരണമായി പറയുന്നത്.
എല്ലാവരും പ്രധാന വകുപ്പുകൾ ചോദിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 28 മന്ത്രിമാരിൽ പത്തുപേർ മുൻമുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിെൻറ അടുപ്പക്കാരും ഒമ്പതുപേർ കമൽനാഥിനൊപ്പം നിൽക്കുന്നവരും എട്ടുപേർ ഗുണ എം.പി ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിൽ നിന്നുള്ളവരുമാണെന്നാണ് പാർട്ടിവൃത്തങ്ങൾതന്നെ പറയുന്നത്. കോൺഗ്രസിെൻറ സംസ്ഥാന മുൻ അധ്യക്ഷൻ അരുൺ യാദവിെൻറ ഇളയസഹോദരൻ സച്ചിൻ യാദവ് മാത്രമാണ് ഒരു ക്യാമ്പിലും പെടാത്ത മന്ത്രി.
കമൽനാഥ് അഞ്ചുദിവസം ഡൽഹിയിൽ ക്യാമ്പ് ചെയ്താണ് മന്ത്രിമാരെ നിശ്ചയിച്ചതെങ്കിലും വകുപ്പുകൾ അവിടെയും തീരുമാനമായില്ല. വകുപ്പുവിഭജനം ഇത്രയും വൈകുന്നത് സംസ്ഥാനത്തിെൻറ ചരിത്രത്തിൽ ആദ്യമാണെന്ന് മുൻമുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ ആരോപിച്ചു. അതേസമയം, വകുപ്പ് വിഭജനത്തിന് കാലതാമസം നേരിട്ടിട്ടില്ലെന്നും അത് ഉടൻ നടക്കുമെന്നും കോൺഗ്രസ് മാധ്യമവിഭാഗം ചെയർപേഴ്സൻ ശോഭ ഒാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.