ഭോപാൽ: മധ്യപ്രദേശിൽ വിമത ഭീഷണിയിൽ പതറിയ ബി.ജെ.പി, മുൻ മന്ത്രിയടക്കം 53 െറബൽ സ്ഥാനാർഥികളെ പാർട്ടിയിൽനിന്ന് പുറത്താക്കി. മുൻമന്ത്രി രാമകൃഷ്ണ കുസ്മാരിയയും മൂന്ന് മുൻ എം.എൽ.എമാരും ഒരു മുൻ മേയറുമടക്കമുള്ള വിമത സ്ഥാനാർഥികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടർന്നാണ് നടപടി.
നാമനിർദേശ പത്രിക പിൻവലിക്കാൻ ബുധനാഴ്ച മൂന്നുമണി വരെ സമയം നൽകിയിട്ടും വിമതർ ഉറച്ചുനിന്നതോടെ, വൻ പ്രത്യാഘാതമുണ്ടാക്കുന്ന നടപടിക്ക് ബി.ജെ.പി മുതിർന്നത്. വിമതശല്യം കാരണം അഭിമാന സീറ്റുകളിൽ പരാജയപ്പെടുെമന്നും ഭരണകക്ഷിയായ ബി.ജെ.പി ഭയക്കുന്നു.
നിലവിലെ ധനമന്ത്രി ജയന്ത് മാലയ്യ പ്രതിനിധീകരിക്കുന്ന ദാമോ മണ്ഡലത്തിലും സമീപത്തെ പത്താരിയയിലും നാമനിർദേശ പത്രിക നൽകിയത് കുസ്മാരിയാണ്. കോൺഗ്രസിനും വിമതശല്യമുണ്ടെങ്കിലും ബി.ജെ.പിയുടെ അത്ര രൂക്ഷമല്ല. 12 സീറ്റുകളിൽ വിമതഭീഷണിയുള്ള കോൺഗ്രസ് മുൻ എം.എൽ.എയെ പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.