ഭോപാൽ: ശിവരാജ് സിങ് ചൗഹാൻ ജ്യോതിരാദിത്യ സിന്ധ്യയെ കാറിൽ കയറ്റി യാത്രയാക്കുന്നു. കണ്ണ് തിരുമ്മി നോക്കിയിട്ടും പെെട്ടന്നൊന്നും വിശ്വസിക്കാൻ പറ്റാത്ത കാഴ്ചയായിരു ന്നു അത്. ആർക്കും ഒരെത്തുംപിടിയുമില്ല. ഇതെന്തുപറ്റി. രാഷ്ട്രീയത്തിലെ ബദ്ധശത്രുക്ക ൾ അവരിൽ ഒരാളുടെ വീട്ടിലിരുന്ന് ദീർഘനേരം സംസാരിക്കുന്നു. ശേഷം പുറത്തുവന്ന് മാധ്യമങ്ങളെ കാണുന്നു. സൗഹാർദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്ന പതിവ് പല്ലവി ആവർത്തിക്കുന്നു. ചൊവ്വാഴ്ച രാത്രി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ വസതിയിലായിരുന്നു സംഭവം. 40 മിനിറ്റാണ് കോൺഗ്രസ് നേതാവും എം.പിയുമായ സിന്ധ്യ അദ്ദേഹവുമായി സംസാരിച്ചത്. സംസ്ഥാനത്താകെ പലവിധ അഭ്യൂഹങ്ങൾ പടരാനും ഇത് കാരണമായി. അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സിന്ധ്യകുടുംബത്തെ അടച്ചാക്ഷേപിച്ചയാളാണ് ശിവരാജ്. സിന്ധ്യയും വിട്ടുകൊടുത്തില്ല. അദ്ദേഹം ചൗഹാെൻറ ഭരണത്തിനു കീഴിലെ വീഴ്ചകൾ അക്കമിട്ടുനിരത്തിയായിരുന്നു പാർട്ടിക്കുവേണ്ടി പടനയിച്ചത്. എന്നാൽ, കൂടിക്കാഴ്ചക്കുശേഷം ചൊവ്വാഴ്ച മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോൾ ‘ഇതൊക്കെ എന്ത്’ എന്ന മട്ടിലായിരുന്നു ഇരുവരും.
രാഷ്ട്രീയ ശത്രുത കൂടെക്കൂട്ടി ജീവിക്കുന്നയാളല്ല താനെന്നായിരുന്നു സിന്ധ്യയുടെ വിശദീകരണം. കഴിഞ്ഞതെല്ലാം കഴിഞ്ഞു, സംസ്ഥാനത്തിെൻറ ക്ഷേമത്തിന് ഒാരോരുത്തരും അവരുടേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് -സിന്ധ്യ വ്യക്തമാക്കി. ചൗഹാനും അത് ആവർത്തിച്ചു. ‘‘എനിക്കും പരാതിയില്ല, ശത്രുതയില്ല’’ -അദ്ദേഹം പറഞ്ഞു. അതേസമയം, ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്കു പിന്നിലെ എഴുതാപ്പുറം വായിക്കാൻ മാധ്യമങ്ങൾക്ക് പല കാരണങ്ങളുമുണ്ടായിരുന്നു. മധ്യപ്രദേശിൽ കോൺഗ്രസ് വിജയത്തിനുശേഷം മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നയാളാണ് സിന്ധ്യ. എന്നാൽ, അദ്ദേഹം തഴയപ്പെടുകയും മുതിർന്ന നേതാവ് കമൽനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തു.
പാർട്ടിയിൽ അവഗണിക്കപ്പെട്ടതിെൻറ വിഷമത്തിലാണ് സിന്ധ്യ ചൗഹാനെ കണ്ടതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ ആരോപിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം ശിവരാജ് സിങ് ചൗഹാനും പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തോറ്റെങ്കിലും വോട്ടർമാരെ നന്ദി അറിയിക്കാൻ അദ്ദേഹം പ്രഖ്യാപിച്ച ‘ കൃതജ്ഞത’ യാത്രക്ക് പാർട്ടി അനുമതി നിഷേധിച്ചു. സഭയിലെ പ്രതിപക്ഷനേതാവാകാനും സമ്മതം നൽകിയില്ല. സംസ്ഥാനത്തുനിന്ന് ചൗഹാനെ മാറ്റുന്നതിനായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറാക്കാനും ശ്രമം നടന്നിരുന്നു. ഇൗ സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.