ഖജുരാഹോ: പോൾ സർവേകൾ നൽകിയ ആത്മവിശ്വാസത്തിൽ മധ്യപ്രദേശിൽ പോരാട്ടത്തിനിറങ് ങുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. ഒന്നിച്ചുപോവുന്ന കാര്യത്തിൽ ആത്മാർഥതയില്ലാത്ത കോൺഗ്രസുമായി നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഖ്യത്തിനില്ലെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) അധ്യക്ഷ മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെ അഖിലേഷും രംഗത്തുവന്നത് ബി.ജെ.പി വിരുദ്ധ കൂട്ടായ്മക്ക് തിരിച്ചടിയായി.
ഇനിയും കോൺഗ്രസിനെ കാത്തിരിക്കാനില്ലെന്നും ബി.എസ്.പിയുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞദിവസം പ്രഖ്യാപിച്ച അഖിലേഷ് കൂടുതൽ കടുത്ത പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ്. സഖ്യശ്രമങ്ങൾ സംസ്ഥാന കോൺഗ്രസിെൻറ പിടിയിൽനിന്ന് വിട്ടുപോയ സാഹചര്യത്തിൽ അഖിലേഷുമായി മികച്ച വ്യക്തിബന്ധമുള്ള അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇടപെടലിലാണ് കോൺഗ്രസ് ഇനി പ്രതീക്ഷയർപ്പിക്കുന്നത്.
ഒരേ ആദർശനിലപാടുകളുള്ള പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ട ചുമതല കോൺഗ്രസിനാണെന്നും രാജ്യത്തെ ഏറ്റവും പ്രായമേറിയ പാർട്ടി ക്ഷീണിക്കുേമ്പാൾ സൗഹൃദകരങ്ങൾ നീട്ടാൻ കഴിയുന്ന പാർട്ടി എസ്.പിയാണെന്നും അഖിലേഷ് ഒാർമിപ്പിച്ചു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന ബുധ്നിയിൽ എസ്.പി ടിക്കറ്റിൽ മത്സരിക്കാൻ നിശ്ചയിച്ചിരുന്ന അർജുൻ ആര്യ കോൺഗ്രസിലേക്ക് കൂടുമാറാൻ നടത്തുന്ന ശ്രമങ്ങളെ തുടർന്നാണ് അഖിലേഷിെൻറ രോഷപ്രകടനം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് കിട്ടിയിട്ടില്ലാത്ത കോൺഗ്രസുകാർക്ക് എസ്.പിയിൽ അണിചേരാമെന്നും അഖിലേഷ് തുറന്നടിച്ചതോടെ ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം മോശമായേക്കുമെന്നാണ് സൂചന. എസ്.പിക്കു വേണ്ടി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ആര്യ, കോൺഗ്രസിനെ പുകഴ്ത്താനും മടിച്ചില്ല.
ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ‘മായാവതിയേയും ഇതേ രൂപത്തിലാണ് കോൺഗ്രസ് അലോസരപ്പെടുത്തിയത്’ എന്നായിരുന്നു എസ്.പി അധ്യക്ഷെൻറ മറുപടി. ആര്യ എസ്.പി സ്ഥാനാർഥിത്വം നിരസിച്ചതിനു പിന്നിൽ ഏതെങ്കിലും കോൺഗ്രസ് നേതാവിെൻറ പങ്കുണ്ടെങ്കിൽ, എസ്.പി ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാരെെയല്ലാം താൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പിക്കു പുറത്ത് മധ്യപ്രദേശിൽ മോശമല്ലാത്ത സ്വാധീനമുള്ള സമാജ്വാദി പാർട്ടി, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കഴിഞ്ഞദിവസം പ്രഖ്യാപിച്ച ആറു സ്ഥാനാർഥികളിൽ ഒരാളായിരുന്നു ആര്യ.
എന്നാൽ, സംസ്ഥാനത്ത് ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിനുമാത്രമേ കഴിയൂ എന്നുപറഞ്ഞ് ടിക്കറ്റ് നിരസിച്ച ആര്യ കോൺഗ്രസിനൊപ്പം പോകാനാണ് താൽപര്യമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി ചൗഹാനെതിരെ പ്രതിഷേധിച്ചതിന് ജയിലിൽ പോകേണ്ടി വന്ന തന്നെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വന്നു കണ്ടുവെന്നും ആര്യ പറഞ്ഞിരുന്നു.
മന്ത്രിയുടെ ചിത്രം പതിച്ച ബാഗുകൾ പിടികൂടി
ദമോ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദമോ ജില്ലയിൽ മന്ത്രിയുടെ ചിത്രം പതിച്ച 2000 ബാഗുകൾ പിടികൂടി. സംസ്ഥാന ധനമന്ത്രി ജയന്ത് മലയ്യയുടെ ചിത്രംപതിച്ച ബാഗുകളാണ് പെരുമാറ്റച്ചട്ട ലംഘനമെന്നുകണ്ട് പിടികൂടിയത്.
ബാഗിനകത്ത് സാനിറ്ററി പാഡുകളും സോപ്പുകളും മറ്റുമാണുണ്ടായിരുന്നതെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രവീന്ദ്ര ചൗക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.