ന്യൂഡൽഹി: ഹരിയാന തൂക്കുസഭയിലേക്ക് നീങ്ങുേമ്പാൾ കന്നിയങ്കത്തിൽ തന്നെ 10 സീറ്റ് നേടി നിർണായക ശക്തിയായി ദുഷ്യന്ത് ചൗതാല. ഭരണത്തുടർച്ചക്ക് ബി.ജെ.പിയും തടയിടാൻ കോൺഗ്ര സും ദുഷ്യന്തിെൻറ ജൻനായക് ജനത പാർട്ടി(ജെ.ജെ.പി)യുടെ പിന്തുണക്ക് ഒാടുകയാണ്.
ആദ്യ ം എം.എൽ.എമാരുടെ യോഗം വിളിക്കെട്ടയെന്നും ശേഷം തീരുമാനം അറിയിക്കാമെന്നുമാണ് ദുഷ്യ ന്തിെൻറ മറുപടി. എന്തു വിലകൊടുത്തും ദുഷ്യന്തിനെ ഒപ്പം നിർത്തണമെന്ന് പാർട്ടി നേതൃത്വത്തിന് അമിത് ഷായും സോണിയ ഗാന്ധിയും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ ഭരണവിരുദ്ധ നയങ്ങൾക്കെതിരെ തങ്ങൾ നടത്തിയ പോരാട്ടത്തിെൻറ ഫലമാണ് കോൺഗ്രസിന് ലഭിച്ച നേട്ടമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ജെ.ജെ.പി നേതാക്കളുടെ പ്രസ്താവന.
ഇത് കോൺഗ്രസ് ക്യാമ്പിൽ പ്രതീക്ഷക്ക് വക നൽകിയിരുന്നു. എന്നാൽ, ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായതോടെ ജെ.ജെ.പി നേതാക്കൾ മൗനത്തിലായി. ജാട്ട് പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന കോൺഗ്രസിൽ നിന്നും ജാട്ട് ഇതര മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തിയായിരുന്നു 2014ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. എന്നാൽ, ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകണമെങ്കിൽ ജാട്ട് പാർട്ടിയായ ജെ.ജെ.പിയുടെ പിന്തുണ വേണമെന്നാണ് നിലവിലെ അവസ്ഥ.
ഹരിയാന ഒരു കാലത്തു ഭരിച്ച ഒാം പ്രകാശ് ചൗതാലയുടെ െഎ.എൻ.എൽ.ഡിയിൽനിന്നും ഇളമുറക്കാരുടെ വഴക്കിനെ തുടർന്ന് പുറത്താക്കപ്പെട്ടതോടെ പിതാവ് അജയ് ചൗതാലയോടൊപ്പം ദുഷ്യന്ത് ചൗതാല 2018ൽ ജെ.ജെ.പി രൂപവത്കരിച്ച് രംഗത്ത് ഇറങ്ങുകയായിരുന്നു. രാജ്യത്തെ പ്രായം കുറഞ്ഞ ലോക്സഭാംഗമായി 2014 ൽ ഹിസാർ മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് ദുഷ്യന്തിനെ ശ്രദ്ധിച്ചു തുടങ്ങിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോടൊപ്പം സഖ്യം കൂടി മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാൻ ജെ.ജെ.പിക്ക് സാധിച്ചിരുന്നില്ല. 2014ൽ 19 സീറ്റ് നേടിയ െഎ.എൻ.എൽ.ഡി ഇക്കുറി ഒരു സീറ്റിലേക്ക് ഒതുങ്ങിയതിെൻറയും സർക്കാർ രൂപവത്കരണത്തിൽ നിർണായക ശക്തിയാവാൻ സാധിച്ചതിെൻറയും ഇരട്ട നേട്ടത്തിലാണ് ദുഷ്യന്തും പാർട്ടിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.