മുംബൈ: സാധാരണക്കാരുടെ അവകാശങ്ങള്‍ക്ക് അത്താണിയാകുന്ന ‘നാരായണ്‍ ഭായി’ വീണ്ടും മത് സരത്തിന്. കോഴിക്കോട് മാവൂര്‍ സ്വദേശിയാണ് കിടാത്തില് നാരായണന് എന്ന മുംബൈക്കാരുടെ നാരായൺ ഭായി. അന്ധേരി വെസ്റ്റ് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായാണ് വീണ്ടും മത്സരിക്കുന്നത്. 2014ലും സ്ഥാനാർഥിയായിരുന്നു. നിലവില്‍ ബി.ജെ.പിയുടെ കൈയിലാണ് മണ്ഡലം.
മൂന്ന് പതിറ്റാണ്ട് മുമ്പ് ഗള്‍ഫില്‍ പോകാന്‍ എത്തി വഞ്ചിക്കപ്പെട്ടതു മുതല്‍ നാരായണെൻറ ജീവിതം ചേരിനിവാസികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കുമിടയിലാണ്. വമ്പന്മാരുമായി പോരാടി അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്നതാണ് ഇദ്ദേഹത്തിെൻറ സമരരീതി. ശരദ് പവാര്‍, ഛഗന്‍ ഭുജ്ബല്‍ തുടങ്ങി വമ്പന്മാരുടെ വന്‍കിട സ്കൂളുകളില്‍ 7000ത്തോളം പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം വാങ്ങിക്കൊടുത്തിട്ടുണ്ട് ഇദ്ദേഹം. ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും അതികായര്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുന്ന അന്ധേരി വെസ്റ്റിൽ ജയ സാധ്യതയില്ലെന്ന് അറിയാമെങ്കിലും നല്ല മത്സരം കാഴ്ചവെക്കുകയാണ് നാരായണെൻറ ലക്ഷ്യം.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ഇവിടെ പ്രചാരണത്തിന് എത്തിയിരുന്നു. വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍നിന്ന് നിര്‍മാണത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനും നാരായണന് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സി.ഐ.ടി.യു മുംബൈ പ്രസിഡൻറും സി.പി.എം മുംബൈ ജില്ല കമ്മിറ്റി അംഗവുമാണ്. ജനസേവനത്തിനിടയില്‍ വിവാഹജീവിതം വേണ്ടെന്നുവെക്കുകയായിരുന്നു. കുടുംബങ്ങളില്‍ മരണം നടക്കുമ്പോള്‍ മാത്രം ഓടിച്ചെന്ന് മടങ്ങുന്ന ബന്ധം മാത്രമാണ് നാടുമായി ഇപ്പോഴുള്ളതെന്നും നാരായണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.