തെരഞ്ഞെടുപ്പാരവങ്ങളിൽ മുങ്ങിയിരിക്കുകയാണ് മാവേലിക്കര ലോക്സഭ മണ്ഡലം. തെരഞ് ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുേമ്പ സിറ്റിങ് എം.പി കോൺഗ്രസിലെ കൊടിക്കുന ്നിൽ സുരേഷ് പ്രചാരണം തുടങ്ങിയിരുന്നു. സി.പി.െഎ നേതാവും അടൂർ എം.എൽ.എയുമായ ചിറ്റയം ഗ ോപകുമാറിനെ കളത്തിലിറക്കി ഇടതുമുന്നണിയും വളരെ നേരേത്ത പ്രചാരണം പൊടിപൊടിച് ചു.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവനാണ് സ്ഥാനാർഥി. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ചിതറിക്കിടക്കുകയാണെങ്കിലും സ്ഥാനാർഥികൾ ഒന്നിലധികം തവ ണ മണ്ഡലപര്യടനം പൂർത്തിയാക്കി. ശബരിമലയുടെ പ്രേവശനകവാടം എന്നറിയപ്പെടുന്ന ചങ ്ങനാശ്ശേരി, മാവേലിക്കര മണ്ഡലത്തിലാണ്. അതിനാൽ പത്തനംതിട്ടപോലെ മാവേലിക്കരയിലും ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാനാണ് യു.ഡി.എഫ്, എൻ.ഡി.എ താൽപര്യം. പ്രളയ മാണ് മറ്റൊരു പ്രധാന പ്രചാരണ വിഷയം.
ഹാട്രിക് ലക്ഷ്യമിട്ട് മത്സര രംഗത്തുള്ള െകാടിക്കുന്നിൽ സുരേഷ് ശുഭാപ്തി വിശ്വാസത്തിലാണ്. പതിറ്റാണ്ടിൽ മണ്ഡലത്തിന് ചെയ്ത കാര്യങ്ങളും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പിലെ മത്സരഫലം ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന മുൻ അനുഭവംകൂടി ഉള്ളതിനാൽ ഇക്കുറിയും ചരിത്രം ആവർത്തിക്കുമെന്ന് കൊടിക്കുന്നിലും പാർട്ടിയും വിശ്വസിക്കുന്നു. ഇതിനകം മണ്ഡലത്തിൽ പലതവണ പ്രചാരണം നടത്തിയപ്പോഴും അനുകൂല തരംഗമാണെന്ന് പ്രവർത്തകർ പറയുന്നു.
വയനാട്ടിൽ രാഹുൽഗാന്ധികൂടി വരുന്നതോടെ അതിെൻറ ഒാളവും മണ്ഡലത്തിൽ പ്രതിഫലിക്കും. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. കേന്ദ്രമന്ത്രിയായിരിക്കെ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും റെയിൽവേ വികസനവും ഒക്കെ ചൂണ്ടിക്കാട്ടിയാണ് വോട്ടുപിടിത്തം. ആർ. ബാലകൃഷ്ണപിള്ള ഒപ്പമില്ലാത്തത് ചെറുതായി ക്ഷീണം ചെയ്യുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ തന്നെ രഹസ്യമായി സമ്മതിക്കുന്നു.
കണക്ക് കൂട്ടലുകൾ പലത്
എന്ത് വില െകാടുത്തും ഇക്കുറി വിജയം ഉറപ്പിക്കണം എന്ന വാശിയിലാണ് ഇടതു കേന്ദ്രങ്ങൾ. പ്രധാന ആരാധന കേന്ദ്രങ്ങളിലെല്ലാം സ്ഥാനാർഥിയും പാർട്ടി ഉന്നത നേതാക്കളും പലതവണ കയറിയിറങ്ങി. സി.പി.െഎ മണ്ഡലമാണെങ്കിലും സി.പി.എം പ്രവർത്തകരും എണ്ണയിട്ടപോലെ പ്രവർത്തിക്കുന്നുണ്ട്. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിലും കൃത്യമായ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് എം.എൽ.എമാരാണ്.
ഇത് ലോക്സഭ തെരഞ്ഞെടുപ്പിലും അനുകൂല ഘടകമാകുമെന്ന് ഇടത്കേന്ദ്രങ്ങൾ ഉറപ്പുനൽകുന്നു. ശബരിമലവിഷയം ക്ഷീണം ചെയ്യുമെങ്കിലും നിലവിൽ ഒപ്പമുള്ള കേരള കോൺഗ്രസ് -ബിയെ കൊണ്ടും ബാലകൃഷ്ണപിള്ളയെക്കൊണ്ടും അത് മറികടക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.
പ്രായത്തിെൻറ അവശതകൾ മറന്നും ചിറ്റയം ഗോപകുമാറിന് വേണ്ടി ബാലകൃഷ്ണപിള്ള സജീവമായി രംഗത്തുണ്ട്. എം.എൽ.എ എന്ന നിലയിൽ സുപരിചിതനായ ചിറ്റയത്തിന് മണ്ഡലത്തിലുള്ള പരിചയം കൂടുതൽ ഗുണം ചെയ്യുമെന്നും ഇടതുകേന്ദ്രങ്ങൾ കരുതുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സജി െചറിയാന് ലഭിച്ച വൻഭൂരിപക്ഷവും ഇടതുപാളയത്തിൽ പ്രതീക്ഷയേറ്റുന്നു.
മണ്ഡലത്തിൽ ബി.ഡി.ജെ.എസിനുള്ള സ്വാധീനം അനുകൂലമാകുമെന്നും വിജയിക്കാനാണ് മത്സരിക്കുന്നതെന്നുമാണ് എൻ.ഡി.എ പ്രവർത്തകർ പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതത്തിലെ വർധനയും ശബരിമല വിഷയവും തങ്ങൾക്ക് അനുകൂല ഘടകമാണെന്ന് എൻ.ഡി.എ വിശ്വസിക്കുന്നു.
കുന്നത്തൂർ നിയമസഭ മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള തഴവ സഹദേവൻ മാവേലിക്കരയിൽ പുതുമുഖമാണ്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് കാലുവാരി എന്നുപറഞ്ഞ് ഒരുവിഭാഗം ബി.ജെ.പി പ്രവർത്തകർ നിസ്സഹകരണം പ്രഖ്യാപിച്ചത് മുന്നണി കേന്ദ്രങ്ങളിൽ െഞട്ടലുണ്ടാക്കിയിട്ടുണ്ട്. ഡി.എച്ച്.ആർ.എം സ്ഥാനാർഥി ഡി. അജി, എസ്.യു.സി.െഎ സ്ഥാനാർഥി വിമൽജി എന്നിവരും പത്രിക സമർപ്പിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.