ആലപ്പുഴ: വികസനത്തിൽ തുടങ്ങിയ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയം ചെങ്ങന്നൂരിൽ അവസാനിച്ചത് കൃത്യമായ വർഗീയ ആരോപണ പ്രത്യാരോപണങ്ങളിൽ. മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ നേതാക്കൾ രണ്ടുദിവസമായി തുടരുന്ന വാക്പോര് ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചിത്രം പാടെ മാറ്റി. ബി.ജെ.പി വോട്ടുകളുമായി ബന്ധപ്പെട്ടാണ് രണ്ട് മുന്നണിയും പരസ്പരം പഴിചാരുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി ഡി.വിജയകുമാറിെൻറ അയ്യപ്പ സേവാസംഘത്തിെൻറ അഖിലേന്ത്യ ഉപാധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി േകാടിയേരി ബാലകൃഷ്ണെൻറ ആരോപണം ചെങ്ങന്നൂർ മണ്ഡലത്തിന് അപ്പുറത്തേക്ക് കടന്നു. സംഘ്പരിവാർ സംഘടനയാണ് സേവാസംഘമെന്ന സി.പി.എം ആരോപണത്തെ കൃത്യമായി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. 73 വർഷം പഴക്കമുള്ള സംഘം രാഷ്ട്രീയേതര പ്രസ്ഥാനമാണെന്ന് ഒന്നരപ്പതിറ്റാണ്ടായി അതിെൻറ അധ്യക്ഷപദവിയിലിരിക്കുന്ന മുൻ കെ.പി.സി.സി അധ്യക്ഷൻകൂടിയായ മുതിർന്ന േകാൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള മണ്ഡലത്തിലെത്തി വാർത്തസമ്മേളനം നടത്തി വിശദീകരിച്ചു.
അയ്യപ്പഭക്തെരയെല്ലാം ആർ.എസ്.എസുകാരായി കാണുന്നതാണ് സി.പി.എം നിലപാടെന്ന പ്രത്യാരോപണവുമായി കോൺഗ്രസ് വിഷയം ഏറ്റെടുത്തതോടെ സി.പി.എമ്മിന് വിഷയം ബൂമറാങ്ങായി മാറി. ചെങ്ങന്നൂരിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും വടകരയിലും ബേപ്പൂരിലുമുണ്ടായ കോ-ലീ-ബി സഖ്യം മണ്ഡലത്തിൽ രൂപംകൊണ്ടതായി സംശയിക്കുെന്നന്നും ആദ്യം പറഞ്ഞത് വി.എസ്. അച്യുതാനന്ദനാണ്. വിജയകുമാറിെൻറ ഖദർമുണ്ടിന് താഴെ കാക്കി ട്രൗസറാണെന്നുവരെ അദ്ദേഹം പരിഹസിച്ചു. എന്നാൽ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയവർ വിഷയം ഏറ്റെടുത്ത് പരസ്യമായ വിമർശനം അഴിച്ചുവിട്ടു.
അയ്യപ്പഭക്തരും കുറിതൊട്ടവരുമൊക്കെ ആർ.എസ്.എസുകാരാണെങ്കിൽ സി.പി.എമ്മിനുള്ളിലെ ഇത്തരക്കാെരയും ആ ഗണത്തിൽപെടുത്തുമോയെന്ന് കോൺഗ്രസ് നേതാക്കളെറിഞ്ഞ മറുചോദ്യത്തിന് മുന്നിൽ സി.പി.എം പകച്ചുനിൽക്കുകയാണ്. ഫലത്തിൽ ഹിന്ദുസമൂഹത്തിലെ നിഷ്പക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കാൻ മാത്രമായി വിവാദം മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.