ഷില്ലോങ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മേഘാലയയിൽ ബി.െജ.പി പാർലമെൻററി പാർട്ടി നേതാവായി എ.എൽ ഹെക്ക് എം.എൽ.എയെ തെരഞ്ഞെടുത്തു. ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതായി വിജയിച്ച എം.എൽ.എയാണ് എ.എൽ ഹെക്ക്.
രണ്ടു സീറ്റുകളാണ് മേഘാലയയിൽ ബി.ജെ.പി നേടിയത്. ബി.ജെ.പി സഖ്യകക്ഷിയായ എൻ.പി.പിക്ക് 19 സീറ്റുകളുണ്ട്. ഇൗ സഖ്യം സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നാണ് ബി.െജ.പി നേതൃത്വം നൽകുന്ന സൂചന. മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനും 21 സീറ്റുകളേ നേടാനായിട്ടുള്ളു. അതിനാൽ മറ്റു സ്വതന്ത്രരെ കൂട്ടു പിടിച്ച് സർക്കാർ രൂപീകരിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കു കൂട്ടൽ.
അതേസമയം, എൻ.പി.പി എം.എൽ.എമാരും യോഗം ചേർന്നുണ്ട്. യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്നും സമാനമനസ്കരായ പാർട്ടികളോട് സംസാരിച്ചതായും പാർട്ടി പ്രസിഡൻറ് കൊർണാട് സാങ്മ പറഞ്ഞു. അടുത്ത മണിക്കൂറുകൾക്കുള്ളിൽ ചിത്രം വ്യക്തമാകുമെന്നും സാങ്മ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.