എ ​ഗ്രൂ​പ്പി​നെ സാ​ന്ത്വ​നി​പ്പി​ച്ചും ഗ്രൂ​പ്​​ യാ​ഥാ​ർ​ഥ്യം  അം​ഗീ​ക​രി​ച്ചും ഹൈ​ക​മാ​ൻ​ഡ്​​

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറി​െൻറ താൽക്കാലിക ചുമതല എം.എം. ഹസന് നൽകിയതിലൂടെ സംസ്ഥാന കോൺഗ്രസിൽ കുറച്ചുകാലമായി അതൃപ്തിയിലായിരുന്ന എ ഗ്രൂപ്പിനെ സാന്ത്വനിപ്പിച്ചതിനൊപ്പം ഗ്രൂപ് സമവാക്യവും മാനിക്കുകയാണ് ഹൈകമാൻഡ്. പ്രസിഡൻറ് സ്ഥാനത്തേക്ക് പലപേരുകളും ഉയർെന്നങ്കിലും എ വിഭാഗത്തി​െൻറ താൽപര്യം അംഗീകരിക്കുകയായിരുന്നു. ഹസൻ താൽക്കാലിക പ്രസിഡൻറ് ആണെങ്കിലും നിയമസഭാകക്ഷിനേതാവും കെ.പി.സി.സി പ്രസിഡൻറും ഒരേഗ്രൂപ്പിൽ നിന്നായാൽ ഉണ്ടാകാവുന്ന ‘ആപത്ത്’ തിരിച്ചറിഞ്ഞുകൂടിയാണ് ഉമ്മൻ ചാണ്ടിയുടെ ഇഷ്ടം ഇത്തവണ അംഗീകരിക്കപ്പെടുന്നത്.

സുധീര​െൻറ പിൻഗാമിയായി ഉമ്മൻ ചാണ്ടിയടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നത്. എന്നാൽ, സംഘടന തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിലെ അനൗചിത്യം തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി പിന്മാറുകയായിരുന്നു. ഒരുപക്ഷേ, അദ്ദേഹം വഴങ്ങിയിരുെന്നങ്കിൽ  സ്ഥിരനിയമനം തന്നെ ഉണ്ടാകുമായിരുന്നു. പ്രസിഡൻറ് സ്ഥാനത്തേക്ക് മുഖ്യമായി കേട്ട  മറ്റ് പേരുകളെല്ലാം െഎ ഗ്രൂപ്പുകാരുടെയും അവരോട് ആഭിമുഖ്യമുള്ളവരുടെയും ആയിരുന്നു. എന്നാൽ, അവരിൽ ആരെയെങ്കിലും ഒരാളെ താൽക്കാലികമായെങ്കിലും കൊണ്ടുവന്നാൽ ശക്തമായി പ്രതികരിക്കാൻതന്നെ എ പക്ഷം തയാറായേനെ. പാർട്ടിയിലും മുന്നണിയിലും പ്രധാനപദവികളൊന്നും തങ്ങൾക്കിെല്ലന്ന പരാതി അവർക്കുണ്ട്. മാത്രമല്ല നിയമസഭാകക്ഷി നേതൃസ്ഥാനവും കെ.പി.സി.സി അധ്യക്ഷസ്ഥാനവും വ്യത്യസ്ത ഗ്രൂപ്പുകൾക്ക് നൽകുന്ന കീഴ്വഴക്കം പാലിക്കണമെന്നും എ പക്ഷം ആഗ്രഹിച്ചിരുന്നു.

പാർട്ടിയിലെ ഗ്രൂപ്പുകളെ അംഗീകരിക്കുെന്നന്നതി​െൻറ സൂചന കൂടിയാണ് ഹസ​െൻറ നിയമനം. കഴിഞ്ഞതവണ ജി. കാർത്തികേയ​െൻറ പേര് ഗ്രൂപ്പുകൾ സംയുക്തമായി നിർദേശിച്ചിട്ടും സ്വന്തം തീരുമാനം ഹൈകമാൻഡ് നടപ്പാക്കുകയായിരുന്നു. അത് ഗുണത്തേക്കാൾ ദോഷംചെയ്െതന്ന് മാത്രമല്ല ഗ്രൂപ്പിസം ശക്തമാകാനും കാരണമായി. അത്തരമൊരു പരീക്ഷണം ആവർത്തിക്കാനുള്ള കെൽപ് ഇപ്പോൾ ൈഹകമാൻഡിനും ഇല്ല. ഗ്രൂപ് യാഥാർഥ്യമാണെന്നും അത് അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും ഹൈകമാൻഡ്  ഫലത്തിൽ അംഗീകരിച്ചിരിക്കുകയാണ്. നിയമസഭാകക്ഷി നേതൃസ്ഥാനവും പാർട്ടി നേതൃത്വവും രണ്ട് ഗ്രൂപ്പുകൾക്ക് നൽകി ‘ബാലൻസ്’ നിലനിർത്തുകയും ചെയ്തു. താൽക്കാലിക പ്രസിഡൻറ് സ്ഥാനത്തേക്ക് ഹസ​െൻറ പേര് സംയുക്തമായി നിർദേശിക്കാൻ എ ഗ്രൂപ് ശ്രമിച്ചിരുെന്നങ്കിലും  െഎ പക്ഷം യോജിച്ചില്ല. ഇത് എ വിഭാഗത്തെ പ്രകോപിപ്പിക്കുകയും അവർ ഒറ്റക്ക് ഹസ​െൻറ പേര് നിർദേശിക്കുകയുമായിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്ന മുസ്ലിം സമുദായം അകന്നുപോകുെന്നന്ന പരാതിക്ക് പരിഹാരംകാണാനും ഹസ​െൻറ നിയമനം ഉപകരിക്കുമെന്ന് ഹൈകമാൻഡ് കണക്കുകൂട്ടുന്നു.

Tags:    
News Summary - m.m hasn new presidend of kpcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.