കണ്ണൂര്‍:മന്ത്രി എം.എം. മണിയുമായി ബന്ധപ്പെട്ട വിവാദം ഇ.പി.ജയരാജന്‍ ലോബിക്ക് പാര്‍ട്ടിക്കുള്ളില്‍ വീണു കിട്ടിയ അവസരമായി. മണിയെ നീക്കണമെന്ന നിലയില്‍ വി.എസ്. അച്യുതാന്ദന്‍ പി.ബി.ക്ക് കത്ത് നല്‍കുക കൂടി ചെയ്തതോടെ സ്വയം മന്ത്രിസ്ഥാനമൊഴിഞ്ഞ ഇ.പി.ജയരാജന്‍െറ നടപടി ഉന്നത മാതൃകയായി കണ്ണൂര്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ചൂണ്ടികാണിക്കുകയാണ്. ഇ.പി.ജയരാജന്‍ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയും എം.എം.മണിക്ക് വേണ്ടി പ്രതിരോധ നിലപാടിലേക്ക് മാറുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്നെ കളിയാക്കുന്ന ചില സന്ദേശങ്ങള്‍ കണ്ണൂര്‍ പാര്‍ട്ടിക്കുള്ളില്‍ പരസ്പരം പങ്ക്വെക്കപ്പെടുകയാണ്.
യോഗ്യതയുണ്ടെങ്കില്‍ നേതാവിന്‍െറ മകനായാലും ജോലി നല്‍കുന്നതില്‍ തെറ്റില്ളെന്ന് ഇ.പി.ജയരാജന്‍ വിവാദം കത്തി നിന്നപ്പോള്‍ ഗള്‍ഫില്‍ നിന്ന് പ്രസ്താവന നടത്തിയിരുന്നു. പിന്നീട് നാട്ടിലത്തെിയപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ചിലരുടെ സമര്‍ദ്ദത്തിന് വഴങ്ങിയാണ് ഇ.പി.ജയരാജന്‍െറ രാജിയിലത്തെിച്ച തീരുമാനമുണ്ടായതെന്നാണ് നേരത്തെ അടക്കം പറഞ്ഞിരുന്നത്.കോടിയേരിക്ക് എം.എം. മണിയെ പ്രതിരോധിക്കേണ്ടി വന്നതോടെ ജയരാജനോടുള്ള സമീപനം പക്ഷപാതപരമായിപ്പോയെന്ന വീക്ഷണമിപ്പോള്‍ പാര്‍ട്ടി അണികളില്‍ പങ്ക്വെക്കുകയാണ് ചിലര്‍.
പിണറായി സര്‍ക്കാറിന്‍െറ ആദ്യ വര്‍ഷം തന്നെ വിവാദങ്ങളില്‍ പെടാതിരിക്കാന്‍ വേണ്ടിയാണ് ജയരാജന്‍െറ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്നായിരുന്നു നേതൃത്വം പാര്‍ട്ടി കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നത്.എന്നാല്‍, ഇപ്പോള്‍ വീണ്ടുമൊരു വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വീണിരിക്കുന്നത്. മണിയുമായി ബന്ധപ്പെട്ട വിവാദം അഴിമതിയല്ല എന്നാണ് നേതൃത്വത്തിന്‍െറ നിലപാട്. എന്നാല്‍, ജയരാജന്‍ രാജിവെക്കാനിടയായ സാഹചര്യം അഴിമതിയല്ളെന്ന വിശ്വാസത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയിലെ ചിലരിപ്പോഴും ഉറച്ചു നില്‍ക്കുന്നു. താന്‍ രാജിവെച്ചത് സ്വയമെടുത്ത തീരുമാനമാണെന്ന് ജരാജന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
‘വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലത്തെ എന്‍റ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു......വ്യവസായ മേഖലയെ അടക്കി ഭരിച്ച ചില മാഫിയകള്‍ക്ക് തന്‍െറ രീതി അസ്വസ്ഥത സൃഷ്ടിച്ചത് കൊണ്ടാണ് ചിലര്‍ വിവാദം ഉയര്‍ത്തിയത്.രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും പാര്‍ട്ടിയെും ഇടതുമുന്നണി സര്‍ക്കാറിനെയും കടന്നാക്രമിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാര്‍ത്താതിരിക്കാന്‍ തന്‍െറ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പാര്‍ട്ടിയെ രാജി സന്നദ്ധത താന്‍ അറിയിച്ചത്’ എന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
യോഗ്യതയനുസരിച്ചാണ് താന്‍ നിയമനം നടത്തിയതെന്ന് പിന്നീട് ജയരാജന്‍െറ പ്രസ്താവിച്ചു. നിയമസഭാ പ്രസംഗത്തില്‍ ഇത് ആവര്‍ത്തിക്കുകയും അതിന്‍െറ വീഡിയോ പ്രരിപ്പിക്കുകയും ചെയ്തു. .എന്നാല്‍,കോടതി വിധി വന്നഉടനെ എം.എം. മണി സ്വന്തമായും, പിന്നീട് മണിക്ക് വേണ്ടി പാര്‍ട്ടി സെക്രട്ടറിയും രാജി നിരാകരിക്കുകയായിരുന്നു. ഇത് രണ്ടും താരതമ്യം ചെയ്താണ് ജയരാജന്‍െറ നിലപാട് ചിലര്‍ പുകഴ്ത്തുന്നത്. അവസരം ഉപയോഗിച്ച് വി.എസ്.നടത്തിയ നീക്കമാണ് ജയരാജനെ അനുകൂലിക്കുന്നവര്‍ക്ക് ആശ്വാസമായിട്ടുള്ളത്. ജയരാജന്‍െറ പിന്‍ഗാമിയായി വന്ന ആള്‍ തന്നെ വിവാദത്തില്‍ പെട്ടുവെന്നതാണ് ശ്രദ്ധേയം. ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത് ശ്രീമതിയുടെ മകനുമായി ബന്ധപ്പെട്ടാണെങ്കിലും പി.കെ.ശ്രീമതി അതിന് ശേഷം മഹിളാ അസോസിയേഷന്‍െറ അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതെല്ലാം മുന്നില്‍ വെച്ചാണ് ജയരാജന് ‘വിവാദങ്ങളുടെ രക്സാക്ഷി’യായി ചിലര്‍ പാര്‍ട്ടിക്കുള്ളി അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.