തിരുവനന്തപുരം: മന്ത്രിപദവിയുടെ അമ്പരപ്പ് വിട്ടുമാറുംമുമ്പ് എം.എം. മണിക്ക് ആദ്യ മന്ത്രിസഭായോഗം. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച രാവിലെതന്നെ മണി സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ളോക്കിലെ മൂന്നാംനിലയിലത്തെി. മറ്റ് മന്ത്രിമാര്‍ എത്തിയതോടെ ഒരുമിച്ച് കാബിനറ്റ് റൂമിലേക്ക്. പുന$സംഘടനക്കുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായതുകൊണ്ട് തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോട്ടോയും ദൃശ്യങ്ങളും പകര്‍ത്താന്‍ അനുമതിയുണ്ടായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്സിക്കുട്ടിയമ്മക്കും നടുവിലായിരുന്നു മണിയുടെ ഇരിപ്പിടം. മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിയെ സ്വാഗതം ചെയ്തു. മറ്റ് മന്ത്രിമാര്‍ ഹസ്തദാനം ചെയ്തു. വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അജണ്ടയിലില്ലാതിരുന്നതിനാല്‍ മണിക്ക് ഇടപെടേണ്ടിവന്നില്ല.
മന്ത്രിസഭായോഗം തീര്‍ന്നശേഷം മണി നേരെ ഇടുക്കിയിലേക്ക് തിരിച്ചു. കാഞ്ഞിരപ്പള്ളിയിലെ മരണവീട്ടില്‍ പോയശേഷം ഇടുക്കിയില്‍ ഏതാനും സ്വീകരണയോഗങ്ങളില്‍ പങ്കെടുത്തു. രാത്രിയോടെ തലസ്ഥാനത്തേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും. പിന്നീട് ഓഫിസിലത്തെി ഒൗദ്യോഗികജോലിയിലേക്ക് കടക്കും. കടകംപള്ളി സുരേന്ദ്രന്‍െറ പേഴ്സനല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരായ ബി. പ്രദീപും ഷാജഹാനും മണിയുടെ സ്റ്റാഫിലേക്ക് മാറും. ഇ.പി. ജയരാജന്‍ മന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ച വഴുതക്കാട്ടെ ‘സാനഡു’ ആയിരിക്കും മണിയുടെ ഒൗദ്യോഗിക വസതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.