മുംബൈ: അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നേരന്ദ് ര മോദി നടത്തിയ പ്രചാരണം ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് പഠനം. മോ ദി പ്രസംഗിച്ച മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം സംസ്ഥാനങ്ങളി ലെ നിയമസഭ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് 70 ശതമാനത്തിലേറെ സീറ്റുകൾ നഷ്ടമായതായാണ് കണ്ടെത്തൽ. അഞ്ച് സംസ്ഥാനങ്ങളിലായി 80 മണ്ഡലങ്ങൾ ഉൾപ്പെടുന്ന 30 സ്ഥലങ്ങളിലാണ് മോദി പ്രചാരണത്തിനെത്തിയത്.
ഇതിൽ 23ൽ ബി.ജെ.പി ജയിച്ചപ്പോൾ 57 സീറ്റിൽ തോറ്റു. രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് മോദി ഏറ്റവുമധികം റാലികളിൽ പെങ്കടുത്തത് -22. ഇൗ മേഖലയിലെ 54ൽ 22 സീറ്റിലാണ് ബി.ജെ.പി വിജയം കണ്ടത്. ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ 26 മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ എട്ട് റാലികളിൽ മോദി പ്രസംഗിച്ചു. പക്ഷേ, കിട്ടിയത് ഒരു സീറ്റ്. പ്രചാരണത്തിൽ മോദിയെക്കാൾ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നും കണക്കുകൾ പറയുന്നു.
മിസോറം ഒഴികെ നാലു സംസ്ഥാനങ്ങളിൽ 58 റാലികളിൽ യോഗി പെങ്കടുത്തു. ഇതിൽ 27 സീറ്റുകളിൽ ബി.ജെ.പി വിജയിക്കുകയും 42ൽ തോൽക്കുകയും ചെയ്തു. പ്രചാരണത്തിലൂടെയുള്ള വിജയശതമാനത്തിൽ മോദിയെക്കാൾ അൽപം മുന്നിൽ യോഗിയാണ്. 39.13 ശതമാനം മാർക്ക് യോഗിക്ക് കിട്ടിയപ്പോൾ മോദി നിൽക്കുന്നത് 28.75 ശതമാനത്തിലാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും യോഗി പ്രസംഗിച്ച 37 മണ്ഡലങ്ങളിൽ 21ൽ ബി.ജെ.പി ജയം കണ്ടു. ഛത്തിസ്ഗഢിൽ 23 മണ്ഡലങ്ങൾ ഉൾപ്പെടുന്ന 23 യോഗങ്ങളിൽ യോഗി പെങ്കടുത്തു. ബി.ജെ.പി അഞ്ച് സീറ്റിൽ വിജയിച്ചുവെന്നും ‘ഇന്ത്യ സ്പെൻഡ്’ െവബ്സൈറ്റ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.