ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തങ്ങളിൽ വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡൽഹിയിൽ രാഹുൽഗാന്ധിയെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിെൻറ അറസ്റ്റിെൻറ പേരിൽ ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല. നിയമത്തിെൻറ മുന്നിൽ എല്ലാവരും സമന്മാരാണ്. മതേതര ജനാധിപത്യ നയങ്ങളിൽ വിട്ടുവീഴ്ച്ചയിെലന്നെും കോൺഗ്രസ് ശക്തമായി തിരിച്ചു വരണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നതായും പറഞ്ഞ മുല്ലപ്പള്ളി ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
മത-സാമുദായ സംഘടനകളെ ഒപ്പം നിർത്താനുള്ള ക്രിയാത്മക ഇടപെടൽ വേണമെന്നും പാർട്ടിയിൽ എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകണമെന്നും രാഹുൽ ഗാന്ധി തന്നെ സന്ദർശിക്കാനെത്തിയ നേതാക്കളോട് നിർദ്ദേശിച്ചു.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ േമാദി സർക്കാരിെൻറ അഴിമതി മുഖ്യ വിഷയമാക്കണമെന്നും രാഹുൽ നിർദ്ദേശിച്ചു.
താഴേതട്ടിലുള്ള സംഘടനാ പ്രവർത്തനത്തിൽ ചില ദൗർബല്യങ്ങൾ കടന്നു കൂടിയിട്ടുണ്ടെന്നും മുതിർന്ന നേതാവ് എ.കെ. ആന്‍റണി വ്യക്തമാക്കി. പരമ്പരാഗത അനുഭാവികളുടെ വോട്ട് കിട്ടാത്തതാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലെ പരാജയത്തിന് വഴിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.