ലീഗിന് മൂന്നാം സീറ്റ്: ചർച്ച തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ ചർച്ച വഴിമുട്ടിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചർച്ച നടക്കുകയാണ്. എപ്പോഴും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കേണ്ടല്ലോ. പ്രതിപക്ഷ നേതാവും സാദിഖലി ശിഹാബ് തങ്ങളും ഫോൺ വഴി ചർച്ച നടത്തുന്നുണ്ട്. യു.ഡി.എഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രധാന പാർട്ടികൾ ഒന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇപ്പോൾ ചർച്ച നടക്കുന്നത് ലോക്സഭ സീറ്റിനെകുറിച്ചാണ്. രാജ്യസഭ സീറ്റിനെ കുറിച്ച് ചർച്ചയേ നടക്കുന്നില്ല. അത്തരം ചർച്ചകൾ ഭാവനാവിലാസം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പ​ല​വ​ട്ടം അ​നൗ​പ​ചാ​രി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തോ​ട്​ അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ കോ​ൺ​ഗ്ര​സ്​ ഇതുവരെ പ്ര​തി​ക​രി​ച്ചിട്ടില്ല. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യു.ഡി.എഫിൽ ആലോചനയെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇത്തരം ചർച്ചകൾ ഭാവന മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. 

Tags:    
News Summary - muslim leaggues demand for third seat discussion will continue PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.