ലീഗിന് മൂന്നാം സീറ്റ്: ചർച്ച തുടരുമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ ചർച്ച വഴിമുട്ടിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചർച്ച നടക്കുകയാണ്. എപ്പോഴും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കേണ്ടല്ലോ. പ്രതിപക്ഷ നേതാവും സാദിഖലി ശിഹാബ് തങ്ങളും ഫോൺ വഴി ചർച്ച നടത്തുന്നുണ്ട്. യു.ഡി.എഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാന പാർട്ടികൾ ഒന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ഇപ്പോൾ ചർച്ച നടക്കുന്നത് ലോക്സഭ സീറ്റിനെകുറിച്ചാണ്. രാജ്യസഭ സീറ്റിനെ കുറിച്ച് ചർച്ചയേ നടക്കുന്നില്ല. അത്തരം ചർച്ചകൾ ഭാവനാവിലാസം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മൂന്നാം സീറ്റ് സംബന്ധിച്ച് യു.ഡി.എഫിൽ പലവട്ടം അനൗപചാരിക ചർച്ചകൾ നടന്നെങ്കിലും ലീഗിന്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ലെന്നും പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യു.ഡി.എഫിൽ ആലോചനയെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇത്തരം ചർച്ചകൾ ഭാവന മാത്രമാണെന്നാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.