പാലാ: മുത്തോലി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കേരള കോൺഗ്രസ് എം പ്രതിനിധി വിട്ടുനിന്നതിനെത്തുടർന്ന് വിദ്യാഭ്യാസ- ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായി ബി.ജെ.പി വനിത അംഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് ആറാം വാർഡ് അംഗം എൻ. മായാദേവിയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിലെ സമിതി അധ്യക്ഷയായിരുന്ന കേരള കോൺഗ്രസ് എമ്മിലെ ബീന ബേബി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഉണ്ടായ ഒഴിവിലേക്ക് ബുധനാഴ്ച നടത്തിയ കേരള കോൺഗ്രസ് പ്രതിനിധിയായ സ്വതന്ത്രാംഗം സന്ധ്യ ജി. നായരെയാണ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ഔദ്യോഗികമായി നിശ്ചയിച്ചിരുന്നത്. ഇതു പ്രകാരം രണ്ട് അംഗങ്ങൾക്കും പാർട്ടി വിപ്പും നൽകിയിരുന്നു. എന്നാൽ, ബുധനാഴ്ച ചേർന്ന സമിതി തെരഞ്ഞെടുപ്പ് യോഗത്തിൽ മുൻ പ്രസിഡൻറുമായ സമിതി അംഗം മിനി മനോജ് പങ്കെടുത്തില്ല.
സ്വതന്ത്രയായി വിജയിച്ച് പിന്നീട് കേരള കോൺഗ്രസിലെത്തിയ സന്ധ്യ ജി. നായരും ബി.ജെ.പി പ്രതിനിധി മായാദേവിയും എത്തി മിനിറ്റ്സിൽ ഹാജർ രേഖപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയായ മിനി മനോജ് എത്താത്തതിനാൽ സന്ധ്യ ജി. നായർ യോഗത്തിൽനിന്ന് ഇറങ്ങി പോയി. സ്വതന്ത്രാംഗം പിന്തുണ പിൻവലിച്ചാൽ കേരള കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടേക്കും
യൂത്ത്ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡൻറ് രാജിവെച്ചു
പാലാ: സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത് പാർട്ടി വഞ്ചിച്ചതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് എം ഒറ്റക്ക് ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ഭരണസമിതിക്ക് നൽകിവന്ന പിന്തുണ പിൻവലിച്ച് സ്വതന്ത്രാംഗം സന്ധ്യ ജി. നായർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതോടെ 13 അംഗ ഭരണസമിതിയിൽ അംഗസംഖ്യ ആറായി ചുരുങ്ങിയ കേരള കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടമായി.
പ്രതിഷേധിച്ച് സ്വതന്ത്രാംഗത്തിെൻറ ഭർത്താവും യൂത്ത്ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡൻറുമായ ജി. രൺദീപ് സ്ഥാനം രാജിെവച്ചു. സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അംഗങ്ങളായ രണ്ടംഗങ്ങൾക്കും പാർട്ടി വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പാർട്ടി അംഗമായ മുൻ പഞ്ചായത്ത് പ്രസിഡൻറ് മിനി മനോജ് വോട്ട് ചെയ്യാൻ എത്താതിരുന്നതെന്നും ഇത് പാർട്ടി മണ്ഡലം പ്രസിഡൻറിെൻറ മൗനാനുവാദത്തോടെയാണെന്നും രൺദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.