ഇ.പിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി; പി.ബിയിൽ ഒരു ചർച്ചയുമില്ലെന്നും എം.വി. ഗോവിന്ദന്‍

ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഈ വിഷയം സംബന്ധിച്ച് പി.ബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.

ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പിടിച്ചുലക്കുന്നതിനിടെയാണ് ഗോവിന്ദന്‍ വിഷയം മാധ്യമസൃഷ്ടിയെന്ന് പറഞ്ഞത്. അതേസമയം, കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പി.ബിയിൽ ചർച്ചക്ക് എത്തുമെന്നായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. 

Tags:    
News Summary - MV Govindan says that the accusation against EP is a media creation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.